ഹോട്ട് ലൂക്കിൽ ആക്ഷന്‍ ഹീറോ ബിജുവിലെ നായിക; വെെറലായി അനു ഇമ്മാനുവലിന്റെ ഹോട്ട് ചിത്രം

നിവിന്‍ പോളിയും എബ്രിഡ് ഷെെനും കെെകോര്‍ത്ത സിനിമയായിരുന്നു ആക്ഷന്‍ ഹീറോ ബിജു. ചിത്രത്തിലൂടെ മലയാളത്തിന് ലഭിച്ച നായികയായിരുന്നു അനു ഇമ്മാനുവല്‍. എന്നാല്‍ പിന്നീട് അനു മലയാളത്തില്‍ അഭിനയിച്ചിട്ടില്ല. സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വെെറലായി മാറിക്കൊണ്ടിരിക്കുന്നത് അനുവിന്റെ ചിത്രമാണ്. ഗ്ലാമര്‍ ലുക്കിലാണ് താരം എത്തിയിരിക്കുന്നത്.

116295380 122773682548507 5075915451392969768 n

സോഷ്യല്‍ മീഡിയയിലൂടെ അനു തന്നെ പങ്കുവച്ച ചിത്രമാണ് വെെറലായി മാറിയിരിക്കുന്നത്. ആക്ഷന്‍ ഹീറോയിലെ ബെനീറ്റയാണോ ഇതെന്ന് ആരും ചോദിച്ചു പോകും താരത്തിന്റെ മാറ്റം കണ്ടാല്‍. സ്വപ്ന സഞ്ചാരിയിലൂടെയായിരുന്നു അനുവിന്റെ അരങ്ങേറ്റം. ജയറാമിന്റെ മകളായിട്ടായിരുന്നു ചിത്രത്തില്‍ അനു അഭിനയിച്ചത്. പിന്നീടാണ് താരം നിവിന്‍ പോളിയുടെ നായകിയാവുന്നത്. പിന്നീട് അനു തമിഴിലേക്കും തെലുങ്കിലേക്കും ചേക്കേറി.

50952114 822182254786861 858856176409171923 n

മജ്നുവായിരുന്നു തെലുങ്കിലെ അനുവിന്റെ ആദ്യ ചിത്രം. തുപ്പരിവാളനിലൂടെ തമിഴിലും അരങ്ങേറി. തെലുങ്ക് സിനിമയില്‍ സജീവ സാന്നിധ്യമാണ് അനു ഇന്ന്. നാ പേരു സൂര്യ, ഗീതാ ഗോവിന്ദം, ഷെെലജ റെഡ്ഡി അല്ലുഡു, തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചു. 2019 ല്‍ പുറത്തിറങ്ങിയ നമ്മ വീട്ടു പിള്ളെെ ആണ് അനു അഭിനയിച്ച അവസാന ചിത്രം. അല്ലുഡി അദൂര്‍സ് ആണ് ഇനി പുറത്തിറങ്ങാനുള്ള ചിത്രം. ചിക്കാഗോയിലായിരുന്നു അനു ജനിച്ചതും വളര്‍ന്നതുമെല്ലാം. പിന്നീട് അഭിനയത്തിനായി ഇന്ത്യയിലേക്ക് ചേക്കേറുകയായിരുന്നു.

17125373 1250245361749746 1665437624166252544 n

LEAVE A REPLY

Please enter your comment!
Please enter your name here