പച്ചക്കറി അണുവിമുക്തമാക്കാന്‍ പ്രഷർ കുക്കറിൽ നിന്നുള്ള ആവി; വീഡിയോ വൈറല്‍

കൊറോണ വൈറസ് പടർന്നതോടെ വീട്ടിലേക്കു വാങ്ങുന്ന പച്ചക്കറികളും പഴങ്ങളുമൊക്കെ അതീവ ജാഗ്രതയോടെ കൈകാര്യം ചെയ്യുന്നവരാണ് ഏറെയും. വെള്ളത്തിലിട്ടുവച്ച് വൃത്തിയാക്കിയും മഞ്ഞൾപ്പൊടിയിലിട്ടു വച്ചുമൊക്കെ അണുവിമുക്തമാക്കുന്നവരുണ്ട്. എന്നാൽ അതിൽ നിന്നെല്ലാം വ്യത്യസ്തമായൊരു വഴി കണ്ടെത്തിയ ആളുടെ വീഡിയോ ആണിപ്പോൾ സമൂഹമാധ്യമത്തിൽ വൈറലാകുന്നത്.

കക്ഷി പച്ചക്കറി വൃത്തിയാക്കുന്നത് പ്രഷർ കുക്കറിൽ നിന്നുള്ള ആവിയിലൂടെയാണ്. പ്രഷർ കുക്കറിന്റെ അഗ്ര ഭാഗത്തെ വിസിൽ മാറ്റി അവിടെ റബ്ബർ പൈപ്പ് ഫിറ്റ് ചെയ്ത് ആവി പാത്രങ്ങളിൽ വച്ചിരിക്കുന്ന പച്ചക്കറിയിലേക്കു പിടിക്കുന്നതാണ് വീഡിയോയിലുള്ളത്. ബീൻസും മത്തങ്ങയും പാവയ്ക്കയും തക്കാളിയുമൊക്കെ ഇപ്രകാരമാണ് അണുവിമുക്തമാക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here