‘അമ്പിളിയേയും മക്കളേയും തൊട്ടു കളിക്കണ്ട’; എന്റെ ഈ കുടുംബം കൂടി ഇല്ലാതാകാൻ കാത്തിരിക്കുന്നു’! ആദിത്യൻ ജയൻ

മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ ഇഷ്ട ദമ്പതികള്‍ ആണ് അമ്പിളിദേവിയും ആദിത്യനും. ആദിത്യൻ ജയനും നടി ജീജ സുരേന്ദ്രനും തമ്മിലുള്ള തർക്കം സോഷ്യൽ മീഡിയയിലും സീരിയൽ രംഗത്തും ഇപ്പോൾ ചർച്ചയാകുന്നത്. ഓൺലൈൻ ചാനലിൽ ജീജ സുരേന്ദ്രൻ നടത്തിയ പരാമർശങ്ങൾക്കെതിരെ നടൻ ആദിത്യൻ ജയൻ രംഗത്ത്.

ആദ്യ വിവാഹത്തിന് മുമ്പേ അമ്പിളിയും ആദിത്യനും പ്രണയത്തിലായിരുന്നെന്നും അമ്പിളിയുടെ ആദ്യ ബന്ധത്തിലെ മകൻ അപ്പുവിനോട് ആദിത്യൻ കാണിക്കുന്ന സ്നേഹത്തിൽ വിശ്വാസമായിട്ടില്ല എന്നുമായിരുന്നു ജീജ പറഞ്ഞത്. എന്നാൽ സ്വന്തം കുഞ്ഞിനും മുകളിലാണ് അപ്പുവിനെ കാണുന്നതെന്നും ആരേയും ബോധിപ്പിക്കേണ്ട കാര്യമില്ലെന്നും ആദിത്യൻ ഫെയ്സ്ബുക്കിൽ ഇതിനു മറുപടി കുറിച്ചു.

സ്നേഹത്തൂവൽ സീരിയലിൽ അഭിനയിക്കുമ്പോൾ‌ അമ്പിളിയെ ഇഷ്ടമായിരുന്നു. എന്നാൽ അത് അമ്പിളിയോട് പറയുകയോ പുറകെ നടക്കുകയോ ചെയ്തിട്ടില്ല. അന്ന് പ്രണയത്തിലായിരുന്നു എന്ന് ആ സീരിയയിലെ മറ്റാരെങ്കിലും പറഞ്ഞാൽ ജീജയോട് പരസ്യമായി മാപ്പു പറയാൻ തയാറാണെന്നും ആദിത്യൻ വ്യക്തമാക്കി.‘നിങ്ങൾക്കെല്ലാം ഇപ്പോൾ സത്യം മനസ്സിലായല്ലോ. ഇവരെ ന്തുമാത്രം എന്നെ ദ്രോഹിച്ചിട്ടുണ്ടെന്ന്‌. എന്റെ ഈ കുടുംബം കൂടി ഇല്ലാതാകണം. ഇവർ ഓരോ വർഷവും അല്ലേൽ ഓരോ ദിവസവും കാത്തിരിക്കുവാന് കഷ്ടം’. – ആദിത്യൻ കുറിച്ചു.

‘2018 മുതൽ ഞാൻ എന്റെ കാര്യം നോക്കി മിണ്ടാതെ പോകുവാണ്. എന്തെല്ലാം അനുഭവം വന്നിട്ടും മറുപടി പറയാതെ പോകുന്നത് ഇനിയെങ്കിലും എനിക്ക് വേണ്ടി ജീവിക്കണം. അതുകൊണ്ട് അമ്പിളിയെയും മക്കളെയും തൊട്ടുള്ള കളി ഇനിവേണ്ട…’. – ആദിത്യന്‍ കുറിക്കുന്നു.സ്വസ്ഥമായി ജീവിക്കാൻ ബുദ്ധിമുട്ടുണ്ടാക്കരുതെന്നും ഇനിയും ജീവിതത്തില്‍ അനാവശ്യമായി ഇടപെട്ടാൽ അത് ജീജയ്ക്ക് ദോഷം ചെയ്യുമെന്നും ആദിത്യൻ പറയുന്നു .

LEAVE A REPLY

Please enter your comment!
Please enter your name here