കല്യാണ അലോചന വന്ന്പ്പോ തൊട്ടു കേൾക്കാൻ തുടങ്ങി; “അയ്യോ ഇത് വേണോ പയ്യനു നല്ല കളർ ഉണ്ടല്ലോ”

കറുപ്പ് നിറത്തിന്റെ പേരിൽ കുട്ടിക്കാലത്ത് സ്‌കൂളിൽ വിവേചനം നേരിട്ട കഥ ഒരഭിമുഖത്തിൽ ഗായിക സയനോര തുറന്നു പറഞ്ഞിരുന്നു. ഇപ്പോഴിതാ തനിക്ക് നേരിടേണ്ടി വന്ന സമാനമായ അനുഭവം പങ്കുവച്ചിരിക്കുകയാണ് ഡോ. ലക്ഷ്മി വികാസ് എന്ന യുവതി.

ലക്ഷ്മി വികാസ് പങ്കുവച്ച കുറിപ്പിന്റെ പൂർണരൂപം;

ജോർജ് ഫ്ളോയ്ഡിനെ കുറിച്ചും black lives matter ക്യാമ്പയിനെക്കുറിച്ചുമൊക്കെ അറിഞ്ഞപ്പോൾ മുതൽ ഇതെഴുതണമെന്നു കരുതിയതാണ്. ഗായിക സയനോര താൻ നേരിട്ട അനുഭവങ്ങൾ തുറന്നു പറഞ്ഞതോടെ ഇനിയും വൈകിക്കൂടാ എന്ന് തോന്നി. വിദേശരാജ്യങ്ങളിലെ കാര്യമല്ല.. നമ്മുടെ നാട്ടിലെ ചില കാര്യങ്ങൾ ജീവിതത്തിൽ ഒരിക്കലെങ്കിലും നിറം കുറഞ്ഞതിന്റെ പേരിൽ സഹതാപമോ പരിഹാസമോ കുത്തുവാക്കുകളോ കേൾക്കാത്ത ഇരുണ്ടനിറക്കാരുണ്ടോ?? ഞാൻ ഒരുപാട് കേട്ടിട്ടുണ്ട്….പഠിക്കുന്ന കാലം തൊട്ട് തുടങ്ങിയതാണ്…..

110334090 1213194935688647 5819474644046653732 o

കല്യാണാലോചന സമയത്ത് ഏറ്റവും കൂടുതൽ കേട്ട ഒരു വാചകമാണ് “പഠിപ്പൊന്നും അവർക്കൊരു പ്രശ്നമല്ല. നല്ല കളറുള്ള ഒരു കുട്ടി വേണം കല്യാണം ഉറപ്പിച്ചപ്പോൾ. എട്ടൻ നല്ല ഫെയർ ആണ്. എനിക് പൊതുവെ ഇത്തിരി നിറം കുറവാണ്. കല്യാണ അലോചന വന്ന്പ്പോ തൊട്ടു കേൾക്കാൻ തുടങ്ങി “അയ്യോ ഇത് വേണോ പയ്യനു നല്ല കളർ ഉണ്ടല്ലോ”. ഏട്ടന്റെ വീട്ടുകാരോട് രണ്ട് വട്ടം ചോദിച്ചു കുട്ടിടെ ഫോട്ടോ നല്ല പോലെ കണ്ടല്ലോ അല്ലേ എന്ന്. കാരണം അപൊഴേകും നിറത്തിന്റെ പേരിൽ ഉള്ള തഴയൽ ഒരുപാടായി കഴിഞ്ഞിരുന്നു…

111034734 1213194809021993 2014062402599133623 n

അതിനു മുൻപേ വന്ന ആലോചന ഓക്കേ വീട്ടുകാർ ആദ്യം വിളിക്കും താൽപര്യം ഉണ്ട് എന്ന് പറഞ്ഞ് പുറകെ ഒരാഴ്ച കഴിഞ്ഞ് വീണ്ടും വിളിച്ചിട്ട് പറയും അവന് നല്ല കളർ ഉള്ള കുട്ടി വേണം എന്നാണ് അത് കൊണ്ട് proceed ചെയ്യുന്നില്ല എന്ന്…(പിന്നെ എന്തിനടോ ആദ്യം വിളിച്ചത്.. കല്യാണം ആലോചിക്കുന്ന പയ്യനെ കാണിക്കാതെ ആണോ താൽപര്യം ഉണ്ടെന്ന് പറയുന്ന ) കല്യാണതിനു ​​മുൻപേ സംസാരികണം എന്ന് ഒരു നിർബന്ധം ഉണ്ടായിരുന്നു ഏട്ടന് അപ്പോ ഞാൻ വീണ്ടും ചോദിച്ചു ഫോട്ടോ ശെരിക്കും കണ്ടല്ലോ അല്ലെ എന്ന്. അപ്പോ എനിക് കിട്ടിയ ആ ഒരൊറ്റ മറുപടിയിൽ നിന്ന് ഞാൻ ഉറപ്പിച്ചു ഈ മനുഷ്യൻ മതി എനിക് ഇനി അങ്ങോട്ട് എന്ന്..

110217250 1213194852355322 2890243537324966917 o

Engagemnt ആയപ്പോൾ വീണ്ടും കേട്ടു.. കല്യാണം അയപ്പോ പിന്നേം. അത് കഴിഞ്ഞ് വീണ്ടും കേട്ടത് ഗർഭിണിയായപ്പോൾ ആണ്. കുംകുമപൂവ് കഴിക് അല്ലെങ്കി കുഞ്ജിനു നിറം ഉണ്ടാകില്ല.. ഇൗ situationil ഒക്കെയും എന്റെ കൂടെ ഏറ്റവും കൂടുതൽ strength ആയി നിന്നത് എന്റെ ഏട്ടൻ ആണ്.. കുംകുമപൂവവ്‌ പോയിട്ട് കുഞ്ജിനു colour വരുത്താനുള്ള എന്തെങ്കിലം കഴിച്ചാൽ അപ്പോ ബാക്കി പറയാം എന്ന് ഏട്ടൻ പറഞ്ഞു. ഞങ്ങൾ തമ്മിൽ എപൊഴും ചർച്ച ചെയ്യുന്ന ഒരു കാര്യം ആണ് ഇത് .. ഇതിനൊക്കെ എന്നാണ് ഒരു മാറ്റം വരാൻ പോകുന്നത്? കുറഞ്ഞത് നമുടെ ഒക്കെ കുഞ്ഞുങ്ങളുടെ തലമുറ മുതൽ എങ്കിലും ഒരു മാറ്റം വരണം എന്ന് ആഗ്രഹികുന്നു..

110321717 1213194882355319 2214700970563327515 o

പഠിപ്പൊരു പ്രശ്നമാണെടോ. സ്കൂളിലെയും കോളേജിലെയും പഠിപ്പ് മാത്രമല്ല ചിന്താഗതികളും കാഴ്ചപ്പാടുകളുമെല്ലാം ഒരു പ്രശ്നമാണ്. നമുക്ക് ചുറ്റും നമ്മൾ അറിഞ്ഞും അറിയാതെയും ഒരുപാട് ജോർജ് ഫ്ലോയിഡുമാർ ഉണ്ടാകുന്നുണ്ട്. അത്കൊണ്ട് നമ്മുടെ മക്കളിൽ നിന്ന് നമുക്ക് ഒരു മാറ്റത്തിന് തുടക്കം കുറിക്കാം. ഇൗ പോസ്റ്റ് വായിച്ചിട്ട് ആർക്കെങ്കിലും ആരെങ്കിലും ആയിട്ട് സാമ്യം തോന്നുക ആണെങ്കിൽ അത് യാദൃശ്ചികം അല്ല മനഃപൂർവം തന്നെ ആണ്.

LEAVE A REPLY

Please enter your comment!
Please enter your name here