‘കോവിലിൽ പുലർവേളയിൽ’ ശാലീനസുന്ദരിയായി നടി അനശ്വര രാജൻ; ചിത്രങ്ങൾ കാണാം

തണ്ണീർമത്തൻ ദിനങ്ങൾ എന്ന ചിത്രത്തിലെ കീർത്തിയായി പ്രേക്ഷകരുടെ മനം കവർന്ന നടിയാണ് അനശ്വര രാജൻ. 2017-ൽ പുറത്തിറങ്ങിയ ഉദാഹരണം സുജാത എന്ന ചിത്രത്തിലൂടെയാണ് അനശ്വര അഭിനയരംഗത്തേക്ക് വന്നത്. സമക്ഷം, എവിടെ, ആദ്യരാത്രി തുടങ്ങിയ ചിത്രങ്ങളിലും അനശ്വര അഭിനയിച്ചിട്ടുണ്ട്.

തൃഷ നായികയായ റാങ്കി എന്ന ചിത്രത്തിലൂടെ തമിഴിലേക്കും അനശ്വര അരങ്ങേറ്റം നടത്തുവാനുള്ള ഒരുക്കത്തിലാണ്. എല്ലാ വിശേഷങ്ങളും സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കാറുള്ള അനശ്വര, പുതിയ ചിത്രങ്ങളിലൂടെ ആരാധക ശ്രദ്ധ കവരുകയാണ്. ഇപ്പോഴിതാ തന്റെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ആരാധകർക്കൊപ്പം പങ്കുവച്ചിരിക്കുകയാണ് അനശ്വര.‘കോവിലിൽ പുലർ വേളയിൽ..’ എന്ന വരികൾ ഫോട്ടോയോടൊപ്പം കുറിച്ചാണ് അനശ്വര ഫോട്ടോ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തത്.

[ngg src=”galleries” ids=”4″ display=”basic_imagebrowser” ajax_pagination=”0″ display_view=”default” template=”/var/www/vhosts/omfmedialive.com/httpdocs/wp-content/plugins/nextgen-gallery/products/photocrati_nextgen/modules/ngglegacy/view/imagebrowser-caption.php”]

പവിത്രം സിനിമയിലെ ‘ശ്രീരാഗമോ തേടുന്നു നീ..’ എന്ന ഗാനത്തിലെ വരികളാണ് അനശ്വര കുറിച്ചത്. വരുൺ അടുത്തില ഫോട്ടോഗ്രാഫിയാണ് മനോഹരമായ അനശ്വരയുടെ ചിത്രങ്ങൾ ക്യാമറയിൽ പകർത്തിയിരിക്കുന്നത്. നാടൻ ചേലോടെ പാട്ടുപാവാട അണിഞ്ഞ അനശ്വരയുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാകുകയാണ്. ക്ഷേത്ര പശ്ചാത്തലത്തിലുള്ള ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here