അഹാനയെ വെട്ടിലാക്കി കമൻ്റ്; ‘നടി നടത്തിയത് സൈബർ ബുള്ളിയിങ്’: തെളിവുകൾ നിരത്തി മിസ‌്ഹാബ് മുസ്തഫ രംഗത്ത്!

കൊവിഡ് കാലത്തെ അവബോധം ഉണർത്തുന്ന വീഡിയോ പങ്കുവെച്ച് നടി അഹാന കൃഷ്ണകുമാർ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. അച്ഛനും നടനുമായ കൃഷ്ണ കുമാറുമായി ചെയ്ത ബോധവത്കരണ വീഡിയോ ആയിരുന്നു നടി പങ്കുവെച്ചത്. ഈ വീഡിയോയ്ക്ക് താഴെ കമൻ്റിട്ട ആളെ വിമർശിച്ചും നടി റിപ്ലേ നൽകിയിരുന്നു. മിസ‌്ഹാബ് മുസ്തഫ എന്നയാൾ ഇപ്പോൾ അഹാന തന്നെ അപകീർത്തിപ്പെടുത്തിയെന്ന് കാട്ടി രംഗത്തെത്തിയിരിക്കുകയാണ്.

അഹാന ഫോളോവ്ഴ്സിനു മുന്നിൽ തന്റെ കമന്റിന്റെ പകുതി മാത്രം എടുത്ത് ബാക്കിയുള്ള ഭാഗം നീക്കിക്കൊണ്ട് ഒരു ‘സൈബർ ബുള്ളി’ ആയി അവതരിപ്പിച്ചെന്നാണ് മിസ‌്ഹാബ് മുസ്തഫ ചൂണ്ടിക്കാട്ടുന്നത്. എന്തിനെതിരായാണോ അഹാന പോരാടുന്നത് അതു തന്നെയാണ് അഹാന എന്നോടും ചെയ്തതെന്ന് മിസ‌്ഹാബ് മുസ്തഫ പറയുന്നു.

ഇതിനു തെളിവായി മിസ‌്ഹാബ് തന്റെ കമന്റിന്റെ സ്ക്രീൻ ഷോട്ടുകളടക്കം സോഷ്യൽ മീഡിയയിലൂടെ ഷെയർ ചെയ്തുകൊണ്ടാണ് അഹാനയുടെ ചെയ്തി തുറന്ന് കാട്ടിയിരിക്കുന്നത്. അഹാനയുടെ വീഡിയോയ്ക്ക് മുസ്തഫ കുറിച്ച കമൻ്റ് ഇങ്ങനെയാണ്. ‘കുറച്ചു ദിവസങ്ങൾക്ക് മുമ്പ് സർക്കാർ കൊവിഡ് കാലത്ത് രാഷ്ട്രീയം കളിക്കുന്നു എന്നായിരുന്നു തങ്കളുടെ നിലപാട്.’

‘സർക്കാർ ലോക്ഡൗൺ പ്രഖ്യാപിച്ചത് സ്വർണ കള്ളക്കടത്ത് മറയ്ക്കാനാണെന്നും പറഞ്ഞു. ഇപ്പോൾ കൊവിഡ് വളരെ വേഗം പടരുന്നുവെന്നും സമൂഹവ്യാപനം ഉണ്ടാകുമെന്നും താങ്കൾ പറയുന്നു. അതിനെതിരെ സർക്കാരിനായി താങ്കൾ ഒരു വീഡിയോയും ചെയ്തു. സൈബർ ബുള്ളിയിങ്ങിനെതിരായ താങ്കളുടെ വിഡിയോ മികച്ചതായിരുന്നു.’

‘താങ്കൾ അത്രയേറെ വിമർശിക്കപ്പെട്ടിരുന്നു. പക്ഷേ എന്റെ അഭിപ്രായത്തിൽ ലോക്ഡൗൺ സംബന്ധിച്ചുള്ള താങ്കളുടെ തെറ്റായ വാദമാണ് അതിനു കാരണം. നിങ്ങളുടെ തെറ്റ് മറച്ചു പിടിക്കുന്നതിനു പകരം അത് എന്തു കൊണ്ട് അംഗീകരിച്ചു കൂട?’ മിസ്ഹാബിൻ്റെ ഈ കമൻ്റിൻ്റെ കുറച്ചു ഭാഗം മാത്രം കാട്ടിക്കൊണ്ട് അഹാന ഇൻസ്റ്റഗ്രാം സ്റ്റോറിയും ആരാധകരുമായി പങ്കുവെച്ചിരുന്നു.

സ്റ്റോറിയിൽ അഹാന കുറിച്ചിരുന്നത് ഇങ്ങനെ, ‘ഫെയ്സ്ബുക്കിൽ ഒരാൾ ഇട്ട കമന്റാണ് ഇത്. ഈ സർ പറയുന്നത് ഞാൻ അക്രമിക്കപ്പെട്ടത് തെറ്റായ വാദം നടത്തിയതു കൊണ്ടാണ് എന്നാണ്. സർ പക്ഷേ ഞാൻ ഒരു കാര്യം ചോദിക്കട്ടെ താങ്കളുടെ ഈ വാദമെന്ന് പറയുന്നത് അവൾ ബലാൽസംഗം ചെയ്യപ്പെട്ടത് ഇറക്കം കുറഞ്ഞ വസ്ത്രം ധരിച്ചതു കൊണ്ടാണ് എന്നു പറയുന്നതു പോലെ തന്നെയല്ലേ? എന്ന ചോദ്യത്തോടെയായിരുന്നു അഹാന ഈ കമൻ്റ് സ്റ്റോറിയായി ഷെയർ ചെയ്തത്.

എന്നാൽ ഇത് ചൂണ്ടിക്കാട്ടി മുസ്തഫ വളരെ ശക്തമായ ഭാഷയിലാണ് പ്രതികരിച്ചത്. ‘സൈബർ ബുള്ളിയിങ്ങിന് എതിരായി പോരാടിയ അതേ ആൾ തന്റെ കമന്റ് എടുത്ത് പകുതി ഭാഗം മറച്ച് അവരുടെ 19 ലക്ഷം ഫോളോവേഴ്സിനു മുന്നിൽ തന്നെ ഒരു ‘ബുള്ളി’ ആക്കി അവതരിപ്പിച്ചു. എന്ന് മുസ്തഫ പറയുന്നു.

ഒരു നടി എന്ന നിലയിൽ ഫോളോവേഴ്സിൽ നിന്ന് ഉയരുന്ന ചോദ്യങ്ങൾ സ്വീകരിക്കാനുള്ള പക്വത അവർ കാണിക്കേണ്ടതാണ് എന്നും തന്റെ കമന്റിൽ ഞാൻ അവരെ ആക്രമിച്ചില്ലെന്നു മാത്രമല്ല ആക്രമിക്കുന്നവരെ ഒരു തരത്തിലും ന്യായീകരിച്ചുമില്ലെന്നും മുസ്തഫ ചൂണ്ടിക്കാട്ടുന്നു. എന്തിനെതിരെയാണോ അവർ പോരാടുന്നത് അതു തന്നെയാണ് അവർ എന്നോടും ചെയ്തതെന്നും മുസ്തഫ തൻ്റെ പ്രതികരണക്കുറിപ്പിലൂടെ പറയുന്നു.

മിസ്ഹാബിൻ്റെ ഇൻസ്റ്റാഗ്രാം പോസ്റ്റ്;

LEAVE A REPLY

Please enter your comment!
Please enter your name here