‘നീയൊരു സ്പെഷ്യല്‍ ടാലന്റ് തന്നെയാണ്’; ആര്യയുടെ പാട്ടിന് കെെയ്യടിച്ച് അമിതാഭ് ബച്ചന്‍!

തന്റെ മധുരശബ്ദത്തിലൂടെ നിരവധി ആരാധകരെ നേടിയ ഗായികയാണ് ആര്യ ദയാല്‍. സഖാവ് കവിത പാടിയാണ് ആര്യ ആദ്യം ശ്രദ്ധ നേടുന്നത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യല്‍ മീഡിയയിലെ താരമാണ് ആര്യ. കര്‍ണാടിക് സംഗീതവും കഥകളിപദവും പോപ്പ് ഗാനവും ചേര്‍ത്ത് പാടുന്ന ആര്യയുടെ വീഡിയോ വെെറലായി മാറിയിരുന്നു.

സോഷ്യല്‍ മീഡിയയും താരങ്ങളുമെല്ലാം ആര്യയെ അഭിനന്ദിച്ചു കൊണ്ട് രംഗത്ത് എത്തുകയുണ്ടായി. എന്നാല്‍ ഇപ്പോഴിതാ ആര്യയെ തേടി തീര്‍ത്തും അപ്രതീക്ഷിതമായൊരു അഭിനന്ദനമെത്തിയിരിക്കുകയാണ്. സാക്ഷാല്‍ ബിഗ് ബി അമിതാഭ് ബച്ചന്‍.

സോഷ്യല്‍ മീഡിയയിലൂടെയാണ് ബച്ചന്‍ ആര്യയുടെ വീഡിയോ പങ്കുവച്ചത്. തന്റെ മ്യൂസിക് പാര്‍ട്ണറാണ് ഈ വീഡിയോ അയച്ച് തന്നതെന്ന് ബച്ചന്‍ പറയുന്നു. ഇതാരാണെന്ന് എനിക്കറിയില്ല. പക്ഷെ നീയൊരു സ്പെഷ്യല്‍ ടാലന്റാണെന്ന് എനിക്ക് പറയാനാകും എന്നാണ് ബച്ചന്‍ പോസ്റ്റില്‍ പറയുന്നത്.

തന്റെ ആശുപത്രി ദിവസങ്ങള്‍ നീ പ്രകാശപൂരിതമാക്കിയെന്നും ബച്ചന്‍ പറയുന്നു. ഇതുപോലെ തുടരണമെന്നും അദ്ദേഹം ആശംസിക്കുന്നുണ്ട്. കര്‍ണാട്ടിക്കും വേസ്റ്റേണ്‍ പോപ്പും മിക്സ് ചെയ്യുന്നത് എളുപ്പമല്ല. രണ്ട് സ്റ്റെെലിനോടും കോമ്പ്രമെെസ് ചെയ്യുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.

ytgu

പിന്നാലെ ബച്ചന് നന്ദി പറഞ്ഞു കൊണ്ട് ആര്യയും എത്തി. തന്റെ പാട്ട് ബച്ചന്‍ കേള്‍ക്കുമെന്ന് താന്‍ സ്വപ്നത്തില്‍ പോലും ചിന്തിച്ചിരുന്നില്ലെന്ന് ആര്യ പറയുന്നു. എത്രയും പെട്ടെന്ന് ബച്ചന് സുഖമാവട്ടെയെന്നും ആര്യ പോസ്റ്റില്‍ പറയുന്നു. താന് ഏറെ സന്തുഷ്ടയാണെന്നും ആര്യ കൂട്ടിച്ചേര്‍ക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here