കുടുംബം പോറ്റാന്‍ 75കാരിയുടെ വടിപ്പയറ്റ്​; വൈറലായി വീഡിയോ

75 വയസ്സുള്ള ഒരമ്മ പുനെയിലെ റോഡരികിൽ നിന്ന്​ വടിപ്പയറ്റ്​ നടത്തുന്ന വിഡിയോ കഴിഞ്ഞ ദിവസം ട്വിറ്ററിൽ തരംഗമായിരുന്നു. മാസ്​ക്​ ധരിച്ച്​, രണ്ട്​ വടികളുപയോഗിച്ച്​ അഭ്യാസപ്രകടനം നടത്തിയ ശേഷം അവർ വിശക്കുന്നെന്ന ആംഗ്യം കാട്ടി പണത്തിനായി വഴിയാത്രക്കാർക്ക്​ മുന്നിൽ കൈ നീട്ടുന്നതാണ്​ വിഡിയോയിലുള്ളത്​.

ലോക്​ഡൗണിൽ മറ്റ്​ ജോലികൾക്കൊന്നും പോകാൻ കഴിയാത്തതിനാൽ സ്വന്തം കഴിവ്​ പ്രകടിപ്പിച്ച്​ കുടുംബത്തെ പോറ്റാനുള്ള വഴി കണ്ടെത്താനിറങ്ങിയ ഇവരുടെ വിഡിയോ ഹതിന്ദർ സിങ്​ എന്നയാളാണ്​ ട്വിറ്ററിൽ പോസ്​റ്റ്​ ചെയ്​തത്​. ഇത്​ റീട്വീറ്റ്​ ചെയ്​ത ബോളിവുഡ്​ നടൻ റിതേഷ്​ ദേശ്​മുഖ്​ ഇവരെ കണ്ടെത്താൻ നെറ്റിസൺമാരുടെ സഹായം തേടുകയായിരുന്നു. ‘പോരാളിയായ അമ്മ…ഇവരുടെ വിശദാംശങ്ങൾ കണ്ടെത്താൻ ആരെങ്കിലും സഹായിക്കാമോ?’ എന്നായിരുന്നു റിതേഷി​ന്‍റെറ ട്വീറ്റ്​.

LEAVE A REPLY

Please enter your comment!
Please enter your name here