മല ഇടിഞ്ഞ് റോഡിലേക്ക്, സ്‌കൂട്ടര്‍ യാത്രക്കാരന്‍റെ അത്ഭുതകരമായ രക്ഷപെടല്‍ : വീഡിയോ

കഴിഞ്ഞ ദിവസം ഹിമാലയന്‍ താഴ്‌വരയില്‍ ഉണ്ടായ മണ്ണിടിച്ചിലിന്റെ ദൃശ്യങ്ങള്‍ വ്യാപകമായാണ് പുറത്തുവന്നത്. നിരവധി പേരാണ് മരിച്ചത്. മണ്ണിടിച്ചിലില്‍ കാണാതായവരെ കണ്ടെത്തുന്നതിനുളള തെരച്ചിലും തുടരുകയാണ്. അതിനിടെ മണ്ണിടിച്ചിലിന്റെ തീവ്രത വ്യക്തമാക്കുന്ന ഒരു വീഡിയോ വ്യാപകമായി പ്രചരിക്കുകയാണ്. മാസങ്ങള്‍ക്ക് മുന്‍പുളള വീഡിയോ സോഷ്യല്‍മീഡിയയാണ് കുത്തിപ്പൊക്കിയത്.

ഇന്തോനേഷ്യയിലാണ് സംഭവം. മണ്ണിടിച്ചിലില്‍ നിന്ന് ഒരു സ്‌കൂട്ടര്‍ യാത്രക്കാരന്‍ അത്ഭുതകരമായി രക്ഷപ്പെടുന്നതാണ് വീഡിയോയില്‍ ഉളളത്. ഏപ്രില്‍ ഒന്‍പതിനാണ് മണ്ണിടിച്ചില്‍ ഉണ്ടായത്. സ്‌കൂട്ടര്‍ ഓടിച്ചുവരികയാണ് യാത്രികന്‍. അതിനിടെയാണ് മണ്ണിടിച്ചില്‍ ഉണ്ടായത്. മണ്ണിടിഞ്ഞ് റോഡിലേക്ക് വീഴുകയായിരുന്നു. ഈ സമയം കടന്നുവന്ന സ്‌കൂട്ടര്‍ യാത്രക്കാരന്‍ അത്ഭുതകരമായി രക്ഷപ്പെടുന്നതാണ് വീഡിയോയില്‍ ഉളളത്.

LEAVE A REPLY

Please enter your comment!
Please enter your name here