മകന്റെ കൂടെ നിന്നപ്പോൾ സഹോദരനാണോ എന്ന ചോദ്യം; അവനത് അത്ര പിടിച്ചില്ല : സംയുക്ത വർമ

നിരവധി ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയ താരമായി മാറിയ കലാകാരിയാണ് സംയുക്ത വർമ.എന്നാൽ വിവാഹശേഷം താരം സിനിമയിൽ നിന്നും വിട്ട് നിന്നിരുന്നു.സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ വിശേഷങ്ങളെല്ലാം തന്നെ പങ്കുവെക്കാറുണ്ട്.സംയുക്ത പങ്കുവെച്ച യോഗ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

43400740 427608844435898 6271007719949116237 n

ബോഡി ഫിറ്റ്നസ്സിൽ ഏറെ ശ്രദ്ധിക്കുന്ന താരം ഇപ്പോഴും കൂടുതൽ സുന്ദരിയായാണ് ഉള്ളത്.സംയുകതയ്ക്കും ബിജു മേനോനും ഒരു മകനാണ് ഉള്ളത്. ഇപ്പോഴിതാ താന്‍ മകനെയും കൊണ്ട് യോഗ ട്രെയിനിങ് സെന്ററില്‍ പോയപ്പോള്‍ ഉണ്ടായ ഒരു സംഭവത്തെ കുറിച്ചാണ് ഓർക്കുന്നത്. ഒരു ദിവസം യോഗ സെന്‍ട്രലില്‍ പോയപ്പോള്‍ അവിടെ വെച്ച് കണ്ട ഒരു വിദേശി ചോദിച്ചു കൂടെയുള്ളത് സഹോദരനാണോ എന്ന്. തനിക്ക് ആ വാക്ക് സുഖിച്ചെങ്കിലും മകന് അത് അത്ര പിടിച്ചില്ല.

42395907 301731957096166 1577418507526831100 n

എന്ത് സ്റ്റുപിഡ് ക്വസ്റ്റ്യന്‍ ആണ് അദ്ദേഹം ചോദിച്ചത് എന്നാണ് മകന്‍ പറഞ്ഞത്. താനും ആ ചോദ്യം കേട്ടപ്പോള്‍ ശരിക്കും ഞെട്ടിയെന്നും സംയുക്ത അഭിമുഖത്തിലൂടെ പറഞ്ഞു. സംയുക്തയും ബിജു മേനോനും ഒരുമിച്ച് നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. അങ്ങനെയാണ് ഇരുവരും പ്രണയത്തിലാകുന്നത്. അങ്ങനെ ആ ബന്ധം വിവാഹത്തില്‍ എത്തുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here