അഹാനയ്ക്ക് പിന്തുണയുമായി യുവതാരങ്ങൾ; വൈറലായി വീഡിയോ

കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു സിനിമ നടി അഹാനയുടെ വീഡിയോ. അശ്ലീല കമ്മെന്റ് ഇടുന്നവർക്ക് നേരെയാണ് താരത്തിന്റെ പ്രതിഷേധം.’എ ലവ് ലെറ്റർ ടു സൈബർ ബുള്ളീസ്” എന്ന പേരിലാണ് താരം വിഡിയോ അപ്‌ലോഡ് ചെയ്തിരിക്കുന്നത്. പേരില്ലാത്ത, മുഖമില്ലാത്ത, വ്യക്തിത്വമില്ലാത്ത സൈബർ ഗുണ്ടകൾക്ക് തന്റെ വിഡിയോ സമർപ്പിക്കുന്നുവെന്നാണ് നടി തുടക്കത്തില്‍ തന്നെ പറയുന്നത്. അഹാന പോസ്റ്റ്‌ ചെയ്ത ഇൻസ്റ്റാഗ്രാം പോസ്റ്റിന് നേരെയാണ് സൈബർ അക്രമികൾ എത്തിയത്.

തിരുവനന്തപുരത്ത് കുറച്ച് നാളുകൾക്ക് മുൻപ് പ്രഖ്യാപിച്ച ട്രിപ്പിൾ ലോക്ക് ഡൗണിനെയും സ്വർണവേട്ടയെയും ബന്ധപ്പെടുത്തിയായിരുന്നു അഹാനയുടെ പോസ്റ്റ്‌ . അതിൽ ചിലർ വളരെ മോശമായ രീതിയിൽ അഹാനയെയും കുടുംബത്തേയും സാമൂഹിക മാധ്യമങ്ങളിലൂടെ കടന്നാക്രമിക്കുകയും ചെയ്തിരുന്നു. താരം പോസ്റ്റ് ചെയ്ത വീഡിയോയ്ക്ക് പിന്തുണയുമായി മലയാള സിനിമയിലെ യുവതാരങ്ങളെല്ലാം എത്തുകയാണ്.

ജയറാമിന്റെ കാളിദാസിനും ചക്കിയും വിഡിയോയുടെ ഡബ്സ്മാഷ് ചെയ്ത് അഹാനയുടെ നിലപാടിനൊപ്പം നിന്നിരുന്നു. ഇതിന് പിന്നാലെയാണ് യുവനായികമാരും എത്തുന്നത്.അന്നാ ബെൻ, സാനിയ ഇയ്യപ്പൻ, അനുപമ പരമേശ്വരൻ, പ്രിയാ വാരിയർ എന്നിവർ ഡബ്സ്മാഷ് വിഡിയോയുമായി രംഗത്തെത്തിയിട്ടുണ്ട്. അഹാന തന്നെ ഈ വിഡിയോ ഫെയ്സ്ബുക്കിൽ പങ്കുവെക്കുകയും ചെയ്തു. നിരവധി പേരാണ് ലൈക്കും കമ്മെന്റുമായി എത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here