സ്വപ്നം കണ്ടത് പോലൊരു ഭാര്യ! ആനിക്ക് പിറന്നാൾ ആശംസകളുമായി ഷാജി കൈലാസ്

ആനിക്ക് ജന്മദിനാശംസകൾ നേർന്ന് താരത്തിന്റെ ജീവിത പങ്കാളിയും സംവിധായകനുമായ ഷാജി കൈലാസ്. 1993 ല്‍ ‘അമ്മയാണെ സത്യം’ എന്ന സിനിമയിലൂടെയാണ് ആനി അഭിനയത്തിലേക്കെത്തിയത്.

100550891 2696409957254671 983386715798372352 o

‘സ്വപ്നം കണ്ട പോലൊരു നല്ലപാതിയെ ലഭിക്കുക എന്നത് ഒരു അനുഗ്രഹമാണ്, അത് ചിലപ്പോള്‍ എല്ലാവര്‍ക്കും ലഭിച്ചെന്ന് വരില്ല, പക്ഷേ എനിക്ക് ലഭിച്ചു. എന്നെ സന്തോഷിപ്പിക്കുന്നതെന്തെന്നും സങ്കടപ്പെടുത്തുന്നത് എന്തെന്നും അവള്‍ക്കറിയാം. സന്തോഷത്തിലും സങ്കടത്തിലുമൊക്കെ അവള്‍ എന്നോടൊപ്പം ഉണ്ടാകും. നിന്നോട് എനിക്കുള്ള സ്നേഹവും കരുതലും പ്രകടിപ്പിക്കാനൊക്കെ ഈയൊരു ആശംസ മാത്രം മതിയാക്കില്ല, പ്രിയപ്പെട്ട ആനിക്ക് ജന്മദിനാശംസകള്‍.’–ഷാജി കൈലാസ് കുറിച്ചു.

67314716 2428074044088265 8675745225370501120 n

ദീർഘനാളത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരായത്. പതിനഞ്ചോളം സിനിമകളിൽ ആനി അഭിനയിച്ചു. 96ൽ കിരീടമില്ലാത്ത രാജാക്കന്മാരാണ് ഒടുവിൽ അഭിനയിച്ച ചിത്രം. ഷാജി കൈലാസുമായുള്ള വിവാഹത്തോടെയാണ് അഭിനയ രംഗത്തോട് വിട പറഞ്ഞത്.

LEAVE A REPLY

Please enter your comment!
Please enter your name here