തുമ്പിക്കൈ ഉയർത്തി വെള്ളത്തിനടിയിൽ കിടന്നുറങ്ങുന്ന ആന ; വീഡിയോ

കുറുമ്പും കുസൃതിയും നിറഞ്ഞ ആനവിശേഷങ്ങൾ കേൾക്കാനും കാണാനും എല്ലാവർക്കും ഇഷ്ടമാണ്. കുസൃതിക്കൊപ്പം തന്നെ ഏറ്റവും ബുദ്ധിപരമായി ചിന്തിക്കാനും ആനയ്ക്ക് കഴിവുണ്ട്. ഇപ്പോൾ ചൂട് കുറയ്ക്കാൻ അന കണ്ടെത്തിയ വഴിയാണ് ശ്രദ്ധേയമാകുന്നത്. കരയിൽ ചെളിയിലും മണ്ണിലും കിടന്ന് ഉരുണ്ടാലും വെള്ളത്തിലിറങ്ങിയാൽ പിന്നെ തിരിച്ചുകയറാൻ ആനയ്ക്ക് മടിയാണ്.

വെള്ളത്തിൽ കളിച്ചും വൃത്തിയായി കുളിച്ചുമൊക്കെ അവിടെ തന്നെ സമയം ചിലവഴിക്കും. ഇങ്ങനെ വെള്ളത്തിലിറങ്ങിയ ഒരു ആന തന്റെ ഉറക്കവും വെള്ളത്തിൽ തന്നെയാക്കി. ഇങ്ങനെയൊരു ഉറക്കം പലരും മുൻപ് കണ്ടിട്ടുണ്ടാകില്ല. തുമ്പിക്കൈ വെള്ളത്തിന് മുകളിൽ ഉയർത്തി പിടിച്ചാണ് ആന വെള്ളത്തിൽ കിടക്കുന്നത്. ചൂട് കുറയ്ക്കാനായാണ് ആന ഇങ്ങനെ വെള്ളത്തിൽ കിടന്നുറങ്ങിയത്.

LEAVE A REPLY

Please enter your comment!
Please enter your name here