ഇതാണ് ഞാൻ, ബോഡി ഷെയ്മിങ്ങിനെതിരെ വ്യത്യസ്തമായി പ്രതികരിച്ച് തെന്നിന്ത്യൻ താരം സമീറ റെഡ്ഢി; വിഡിയോ

സോഷ്യൽ മീഡിയയിൽ സമീറയ്ക്കു ലഭിച്ച ഒരു സന്ദേശമാണ് ബോഡി ഷെയ്മിങ്ങിനെതിരെ വിഡിയോ ചെയ്യാൻ പ്രേരണയായതെന്ന് നടി സമീറ. താരത്തിന്റെ വാക്കുകൾ ഇങ്ങനെ: ‘ഒരു വയസുള്ള കുഞ്ഞിന്റെ അമ്മ എനിക്കൊരു സന്ദേശം അയച്ചു. പ്രസവത്തിനു ശേഷം അവരെ കാണാൻ ഒട്ടും സൗന്ദര്യമില്ലെന്നും തടിച്ച് വിരൂപയായി തോന്നിക്കുന്നുവെന്നും അവർ പറഞ്ഞു. എന്റെ ചിത്രങ്ങൾ അവരെ വിഷാദത്തിലാഴ്ത്തുന്നുവെന്നും പറഞ്ഞു അത് കേട്ടപ്പോൾ ഞാൻ ഞെട്ടിപ്പോയി.

അതുകൊണ്ടാണ് ഒരു മെയ്ക്കപ്പു പോലും ഉപയോഗിക്കാതെ നിങ്ങളുടെ മുന്നിൽ വരാൻ തീരുമാനിച്ചത്. ‘മെലിയുക എന്നതല്ല ആരോഗ്യത്തോടെ ഇരിക്കാനാണ് ശ്രദ്ധിക്കേണ്ടത്. അമ്മയെന്ന അവസ്ഥ ആസ്വദിക്കാൻ ശ്രമിക്കൂ.പ്രസവത്തിനു ശേഷം എനിക്കും ബേബി ഫാറ്റ് ഉണ്ട്. പാടുകളൊന്നുമില്ലാത്ത ചർമ്മമല്ല തന്റേതെന്നും താരം വ്യക്തമാക്കി.

‘കുറെ ഭ്രാന്തമായ കാര്യങ്ങൾ ചെയ്തു കൂട്ടിയിട്ടുണ്ട്. നിറം വർധിപ്പിക്കാനും കണ്ണുകൾ തിളങ്ങാനും തുടങ്ങി അഴകളവുകളിൽ ഫിറ്റ് ആകാൻ പാഡുകൾ വരെ ഉപയോഗിച്ചിട്ടുണ്ട്. അവസാനം എനിക്ക് തന്നെ സ്വയം ബോറായി തോന്നാൻ തുടങ്ങി. അങ്ങനെയാണ് ഞാൻ ബോഡി ഷെയ്മിങ്ങിനെതിരെ പ്രതികരിക്കാനും സംസാരിക്കാനും തുടങ്ങിയത്,’ സമീറ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here