കുടിയൻമാരുടെ കണ്ണു നനയിക്കുന്ന വീഡിയോ;

കുടിയൻമാരുടെ കണ്ണു നനയിക്കുന്ന ഒരു വീഡിയോ ആണ് ഇപ്പോൾ‌ സോഷ്യൽ മീഡിയയിൽ വെെറലായി കൊണ്ടിരിക്കുന്നത്. മനോഹരമായി അടുക്കി വെച്ച മദ്യക്കുപ്പികൾ റോഡ് റോളറുപയോ​ഗിച്ച് തരിപ്പണമാക്കിക്കളയുന്നതാണ് വീഡിയോ, ആന്ധ്രപ്രദേശിലായിരുന്നു സംഭവം.

അനധികൃതമായി കടത്തിക്കൊണ്ടു വരികയായിരുന്ന പതിനാലായിരത്തോളം വരുന്ന മദ്യക്കുപ്പികളാണ് പൊലീസ് ഇരുമ്പ് ചക്രങ്ങളുപയോ​ഗിച്ച് തരിപ്പണമാക്കിയത്. ഞൊടിയിടയിലാണ് സംഗതി സമൂഹ മാധ്യമങ്ങള്‍ ഏറ്റെടുത്തത്. വീഡിയോക്ക് താഴെ രസകരമായ കമന്‍റുകളുമായി ട്രോളന്‍മാരും എത്തിയതോടെ സംഭവം ഹിറ്റായി.

LEAVE A REPLY

Please enter your comment!
Please enter your name here