കരടിയെ കണ്ട് അനങ്ങാതെ നിന്ന സ്ത്രീകളെ മണത്തുനോക്കുന്ന കരടി; വീഡിയോ

അപ്രതീക്ഷിതമായി കരടിക്ക് മുന്നില്‍പെട്ടാല്‍ എന്തു ചെയ്യും. മല്ലന്റേയും മാതേവന്റേയും കഥ വായിച്ചിട്ടില്ലേ. കരടിയെ കബളിപ്പിക്കാന്‍ ചത്തത് പോലെ കിടന്ന മല്ലനെ മണത്ത് നോക്കി കരടി പോയി എന്നാണ് കഥ. ഇപ്പോളിതാ മെക്‌സിക്കോയില്‍ കരടിക്ക് മുന്നില്‍പ്പെട്ട സ്ത്രീകളുടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. കരടിയെ കണ്ട് അനങ്ങാതെ നിന്ന സ്ത്രീകളെ മണത്തുനോക്കുകയാണ് കരടി ചെയ്തത്.

രണ്ട് കാലില്‍ ഉയര്‍ന്നുനിന്നുകൊണ്ടാണ് കരടി ഇവരെ മണത്തുനോക്കിയത്. കാലില്‍ തോണ്ടുന്നതല്ലാതെ ഏതെങ്കിലും രീതിയില്‍ ഉപദ്രവിക്കുന്നതായി ദൃശ്യങ്ങളിലില്ല. മെക്‌സിക്കോയിലെ ചിപിങ്‌ഗേ ഇക്കോളജിക്കല്‍ പാര്‍ക്കിലാണ് സംഭവം. കരടി അടുത്തുവരുമ്പോള്‍ അനങ്ങാതെ നില്‍ക്കുന്ന സ്ത്രീകള്‍ അതിന്റെ ശ്രദ്ധ തിരിയുമ്പോള്‍ വേഗത്തില്‍ രക്ഷ പെടുന്നതും കാണാം. അപകടകരമായേക്കാവുന്ന അവസ്ഥ സ്ത്രീകള്‍ കൈകാര്യം ചെയ്ത രീതിയെ അഭിനന്ദിച്ച് നിരവധി ആളുകളാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here