മകള്‍ക്ക് നൃത്തത്തിലൂടെ പിറന്നാള്‍ ആശംസകള്‍ നേര്‍ന്നിരിക്കുകയാണ് നിട മുക്ത. മകള്‍ കണ്‍മണിയുടെ നാലാം പിറന്നാള്‍ പ്രമാണിച്ച് മുക്ത നൃത്ത വീഡിയോ പങ്കുവെച്ചിരിക്കുകയായിരുന്നു. മുക്തയ്‌ക്കൊപ്പം കണ്‍മണിയേയും വീഡിയോയില്‍ കാണാം.
കേരളസാരിയുടുത്ത് പെരുമഴക്കാലം എന്ന സിനിമയിലെ ‘ചെന്താര്‍മിഴീ’ എന്ന ഗാനത്തിനാണ് മുക്ത നൃത്തം ചെയ്യുന്നത്. അമ്മയുടെ ചുവടുകള്‍ പകര്‍ത്താന്‍ ശ്രമിക്കുന്ന കണ്‍മണിയെയാണ് വിഡിയോയില്‍ കാണാന്‍ കഴിയുക. ‘എന്റെ കണ്‍മണിക്ക് നാലാംപിറന്നാള്‍, പ്രിയ?ഗാനം’ എന്ന ക്യാപ്ഷനോടെയാണ് മുക്ത വിഡിയോ പങ്കുവച്ചത്.