‘അത് സൈബർ ബുള്ളിയിങ് ആണേൽ കണക്കായിപ്പോയി’; അഹാനയ്ക്ക് മറുപടിയുമായി രശ്മി നായർ!

കഴിഞ്ഞ ദിവസം വൈകിട്ടോടെ സൈബറിടത്തിൽ വൈറലായത് നടി അഹാന കൃഷ്ണ കുമാർ സൈബർ സിനെതിരെ ചെയ്ത ഒരു വീഡിയോ ആയിരുന്നു. സമൂഹമാധ്യമങ്ങളിലൂടെ തന്നെയും കുടുംബത്തെയും അധിക്ഷേപിച്ചവര്‍ക്ക് ഒരു ‘പ്രണയലേഖന’വുമായായിരുന്നു അഹാനയുടെ വരവ്.

സ്വര്‍ണക്കടത്ത് കേസും തിരുവനന്തപുരത്ത് കൊവിഡ് ഭീതിയിൽ ട്രിപ്പിള്‍ ലോക്ക് ഡൗൺ പ്രഖ്യാപിച്ചതും തമ്മിൽ ബന്ധപ്പെടുത്തി കൊണ്ട് അഹാന കഴിഞ്ഞാഴ്ച ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി ഒരു കുറിപ്പ് പങ്കുവെച്ചതിന്‍റെ പേരില്‍ അടുത്തിടെ അഹാനയ്‌ക്കെതിരെ സോഷ്യൽ മീഡിയ തിരിഞ്ഞിരുന്നു.

ഇതിനെ തുടർന്ന് നടിക്കും കുടുംബത്തിനും എതിരെ സൈബര്‍ ആക്രമണവും ഉണ്ടായിരുന്നു. അതിനു ശേഷമാണ് അഹാനയുടെ വീഡിയോ പുറത്ത് വിട്ടത്. ഇതിനുള്ള മറുപടിയല്ല പൊതുവേയുണ്ടാകുന്ന സൈബർ ബുള്ളിയിങ്ങിനെ പറ്റിയാണ് വീഡിയോയിൽ പറയുന്നതെന്ന് നടി വീഡിയോയുടെ തുടക്കത്തിൽ തന്നെ പറഞ്ഞിരുന്നു. എങ്കിലും വീഡിയോയെ ഈ പ്രശ്നങ്ങളുടെ മറുപടിയെന്നോണമാണ് പരിഗണിച്ചിരിക്കുന്നത്.

അഹാനയ്ക്ക് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് മോഡലും ആക്ടിവിസ്റ്റുമായ രശ്മി നായർ. തൻ്റെ ഫേസ്ബുക്ക് പേജിലൂടെയാണ് രശ്മി ഇക്കാര്യത്തിൽ തൻ്റെ വിമർശനം രേഖപ്പെടുത്തിയിരിക്കുന്നത്. അഹാനയുടെ വിവാദമായ ഇൻസ്റ്റാ സ്റ്റോറിയും അഹാനയുടെ ചിത്രവും പങ്കുവെച്ചുകൊണ്ടാണ് രശ്മിയുടെ കുറിപ്പ്.

‘നാട് ഒരു മഹാമാരിയെ നേരിടുമ്പോൾ കുടുംബത്തിലെ സംഘി സ്വാധീനം കൊണ്ട് പബ്ലിക്’ സ്പെയിസിൽ വന്നു ഇമ്മാതിരി തരവഴിത്തരം പറഞ്ഞാൽ നല്ല തെറി ഇനിയും കേൾക്കും . അത്’സൈബർ ബുള്ളിയിങ് ആണേൽ കണക്കായിപ്പോയി’ എന്നാണ് രശ്മി നായർ സോഷ്യൽ മീഡിയയിൽ കുറിച്ചിരിക്കുന്നത്.

ഈ അഭിപ്രായത്തിനെ പിന്തുണച്ചും വിമർശിച്ചും നിരവധി പേരും രംഗത്തെത്തുന്നുണ്ട്. ‘വിമർശിക്കുന്നതിനെ അല്ല പറഞ്ഞത്. വ്യക്തിഹത്യ, കുടുംബത്തെ അപമാനിക്കൽ ഒക്കെ ആണ്. അത് ശെരിയല്ല, എന്ന് തന്നെയാണ് അഭിപ്രായം. രാഷ്ട്രീയ അഭിപ്രായ വ്യത്യാസങ്ങൾ (അത് കുത്തി തിരിപ്പായാലും) മാന്യമായി വിയോജിക്കണമെന്ന് ഒരാൾ കുറിച്ചു.

അതാണ് മാന്യത, ഇതിനു ഒരുപക്ഷെ ഒരുപാട് വിധേയമായിട്ടുള്ള ആളാണ് എൻ്റെ അറിവിൽ രശ്മി. മാന്യതയോടെ വിമർശിക്കുകയും വിയോജിക്കുകയും ചെയ്യുന്നതല്ലേ എല്ലാവർക്കും നല്ലത്’ എന്ന് തൻസീർ മുഹമ്മദ് എന്നയാൾ കമൻ്റായി കുറിച്ചിട്ടുമുണ്ട്.

fymk

അതേസമയം തെറ്റ് പറ്റിയാൽ തിരുത്തുകയല്ല, അതിനെ ന്യായികരിച്ചു വഷളാക്കിയെന്നും മറ്റൊരാൾ കമൻ്റായി കുറിച്ചിട്ടുണ്ട്. കുറിപ്പ് വിവാദമായതോടെ രശ്മി നായർ പോസ്റ്റ് ഡിലീറ്റ് ചെയ്യുകയും ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here