ശരീരം തണുപ്പിക്കാനായി വാട്ടര്‍ ടബ്ബിലേക്ക് ഇഴഞ്ഞ് പെരുമ്പാമ്പ് : വീഡിയോ

ഇരയെ വിഴുങ്ങിയ ശേഷം ശരീരം തണുപ്പിക്കാനായി പെരുമ്പാമ്പ് വെളളം നിറച്ച ടബ്ബിലേക്ക് ഇഴഞ്ഞുനീങ്ങുന്നതിന്റെ വീഡിയോ വൈറലാകുന്നു. ഇരയെ വിഴുങ്ങിയതിനെ തുടര്‍ന്ന് പ്രയാസപ്പെട്ട് ഇഴഞ്ഞുനീങ്ങുന്ന പാമ്പ് വെളളം ലക്ഷ്യമാക്കി നീങ്ങുന്നതാണ് വീഡിയോയില്‍ ഉളളത്.സുശാന്ത നന്ദ ഐഫ്എസാണ് വീഡിയോ പങ്കുവെച്ചത്.

ഇരയെ വിഴുങ്ങിയ ശേഷം ഇഴഞ്ഞു നീങ്ങുന്ന പെരുമ്പാമ്പിന്റെ ദൃശ്യങ്ങളാണ് വീഡിയോയുടെ തുടക്കത്തില്‍. പ്രയാസപ്പെട്ട് ടബ്ബിന് മുകളിലേക്ക് ഇഴഞ്ഞു നീങ്ങുന്ന പെരുമ്പാമ്പ് പിന്നീട് വെളളത്തിലേക്ക് ഇറങ്ങുന്നതാണ് വീഡിയോയുടെ അവസാനം.

LEAVE A REPLY

Please enter your comment!
Please enter your name here