‘നീലക്കണ്ണുകളുള്ള അപ്സരസ്’; സോഷ്യല്‍ മീഡിയയില്‍ തരംഗമായി അപ്സര റാണി.!

സോഷ്യല്‍ മീഡിയ മൊത്തം നീല കണ്മുകളുള്ള ഈ സുന്ദരിയ്ക്ക് പിന്നാലെയാണ് ഇപ്പോള്‍. സൂപ്പര്‍ ഹിറ്റ് സംവിധായകന്‍ രാം ഗോപാല്‍ വര്‍മയുടെ കണ്ടെത്താലാണ് ഈ സുന്ദരി. ക്ലെെമാക്സ്, നേക്കഡ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം രാം ഗോപാല്‍ വര്‍മ ഒരുക്കുന്ന പുതിയ ചിത്രത്തിലെ നായികയാണ് ഇപ്പോള്‍ താരം. നിരവധി ഹിറ്റുകളേയും താരങ്ങളേയും സിനിമാ ലോകത്തിന് സമ്മാനിച്ചിട്ടുള്ള രാം ഗോപാല്‍ വര്‍മ ഇതാ പുതിയൊരു താരത്തേയും പ്രേക്ഷകരുടെ മുന്നിലേക്ക് എത്തിക്കുകയാണ്.

109302713 2678016225800243 8954808117802434824 n

രാം ഗോപാല്‍ വര്‍മയുടെ പുതിയ ചിത്രമായ ത്രില്ലറിലെ നായികയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ താരം. എങ്ങും അപ്സര റാണിയുടെ ചിത്രങ്ങളാണ്. രാം ഗോപാല്‍ വര്‍മ തന്നെ അപ്സരയുടെ നിരവധി ചിത്രങ്ങള്‍ ഇതിനോടകം തന്നെ പങ്കുവച്ചിട്ടുണ്ട്. ഇതോടെ ആരാണ് ഈ സുന്ദരിയെന്ന് തേടിയിറങ്ങിയിരിക്കുകയാണ് സോഷ്യല്‍ മീഡിയ.

109731501 117672556447617 3511136090022625844 n

ഒഡീഷ സ്വദേശിയാണ് അപ്സര. ഡെഹ്റാഡൂണിലായിരുന്നു അപ്സര വളര്‍ന്നത്. ഇപ്പോള്‍ താമസിക്കുന്നത് ഹെെദരാബാദില്‍. ഒഡിയ സിനിമകളിലും തെലുങ്ക് സിനിമകളിലും ഇതിനോടകം തന്നെ അഭിനയിച്ചിട്ടുണ്ട് അപ്സര. അന്‍കേത മഹറാന എന്നാണ് യഥാര്‍ത്ഥ പേര്. രാം ഗോപാല്‍ വര്‍മ തന്നെയാണ് അപ്സര റാണി എന്ന് പേര് മാറ്റുന്നത്.

106913074 633337690610119 124493802418803085 n

ഒഡീഷയില്‍ ഇത്രത്തോളം കഴിവുള്ള താരങ്ങളുണ്ടെന്ന് തനിക്കറിയില്ലായിരുന്നു. എന്നാല്‍ അപ്സരയെ കാണുമ്പോള്‍ രാജ്യവും ഒഡീഷയും ഒഡീഷയെ ഗൗരവ്വമായി തന്നെ കാണണമെന്നാണ് രാം ഗോപാല്‍ വര്‍മ പറയുന്നത്. സോഷ്യല്‍ മീഡിയയിലും ഇപ്പോള്‍ അപ്സരയാണ് താരം. അപ്സരയുടെ ഇന്‍സ്റ്റഗ്രാം ഫോളോവേഴ്സിന്റെ എണ്ണം നിമിഷം നേരം കൊണ്ടാണ് വര്‍ധിച്ചത്.

അപ്സരയ്ക്ക് പിന്നാലെ മറ്റൊരു താരത്തേയും രാം ഗോപാല്‍ വര്‍മ ഒഡീഷയില്‍ നിന്നും കണ്ടെത്തിയിട്ടുണ്ട്. അപ്സരയുടെ സഹായത്താലാണിത് നടന്നതെന്നും രാം ഗോപാല്‍ പറയുന്നു. റോക്ക് കാച്ചി എന്ന നടനെയാണ് രാം ഗോപാല്‍ വര്‍മ പ്രേക്ഷകരുടെ മുന്നിലേക്ക് എത്തിക്കുന്നത്. ത്രില്ലറിലൂടെ തന്നെയാണ് റോക്കും അവതരിപ്പിക്കപ്പെടുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here