രണ്ട് കാലില്‍ എഴുന്നേറ്റ് നിന്നാണ് അണ്ണാന്‍ വെള്ളം ചോദിക്കുന്നത്; വീഡിയോ

പ്ലാസ്റ്റിക്ക് കുപ്പിയില്‍ നിന്ന് വെള്ളം കുടിക്കുന്ന അണ്ണാന്റെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ നിറയുന്നത്. രണ്ട് കാലില്‍ എഴുന്നേറ്റ് നിന്നാണ് അണ്ണാന്‍ വെള്ളം ചോദിക്കുന്നത്. സംഭവം ട്വിറ്ററില്‍ വൈറലാവുകയാണ്. റോഡിലൂടെ നടന്നു പോകുന്ന യുവാവിന്റെയും യുവതിയുടെയും സമീപത്തേയ്ക്ക് അണ്ണാന്‍ വരികയാണ് ആദ്യം.

യുവാവിന്റെ കൈയ്യിലെ കുപ്പിവെള്ളം കണ്ടിട്ടാണ് പിന്‍കാലില്‍ ഉയര്‍ന്ന് നിന്ന് വെള്ളത്തിനായി എത്തിയത്. യുവാവ് താഴെയിരുന്നു കുപ്പിന്റെ മൂടി തുറന്ന് വെള്ളം കൊടുക്കുമ്പോള്‍ വായ തുറന്ന് ദാഹത്തോടെ കുടിക്കുന്നത് കാണാം. ഐഎഫ്എസ് ഉദ്യോഗസ്ഥനായ സുശാന്ത നന്ദയാണ് ട്വിറ്ററില്‍ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. വെള്ളം കുടിച്ച് ദാഹം മാറിയതിന് ശേഷം അണ്ണാന്‍ തിരിച്ചോടുന്നതും കാണാം.

LEAVE A REPLY

Please enter your comment!
Please enter your name here