ശരീരത്തില്‍ ഇരച്ചുകയറിയ ഭാരം; കണ്ണു തുറന്നപ്പോൾ കണ്ടത്; ക്രൂരപീഡനം; കുറിപ്പ്

കുട്ടിക്കാലത്ത് പലതരം പീഡനങ്ങൾ അനുഭവിച്ചാകും പലരും വളരുന്നത്. എന്നാൽ അന്ന് അതെന്താണെന്ന് പോലും അറിയാൻ കഴിയില്ല. പിന്നീടാകും പലരും താൻ അനുഭവിച്ചത് എത്രമാത്രം ഗൗരവകരമായ പീഡനമാണെന്ന് തിരിച്ചറിയുക. ഇവിടെ ജീവിതത്തിലെ പല കാലഘട്ടങ്ങളിലായി അവുഭവിച്ച ക്രൂരപീഡനങ്ങളെക്കുറിച്ച് തുറന്നു പറയുകയാണ് ഹ്യൂമൻസ് ഓഫ് ബോംബെ എന്ന ഫെയ്സ്ബുക്ക് പേജിലൂടെ യുവതി.

യുവതിയുടെ കുറിപ്പ്;

ശരീരത്തിൽ അനുഭവപ്പെട്ട അയാളുടെ ഭാരമാണ് എന്നെ ഉണർത്തിയത്. അന്ന് എനിക്ക് 8 വയസ്സായിരുന്നു. മറ്റ് ബന്ധുക്കൾ ഒരു വിവാഹത്തിൽ പങ്കെടുക്കുമ്പോൾ, ഞാൻ ഉറങ്ങിക്കിടന്ന വീട്ടിലേക്ക് അയാൾ അതിക്രമിച്ചു കയറി. ഞാൻ കണ്ണുതുറന്നപ്പോൾ അയാൾ എന്റെ മുകളിലായിരുന്നു. അയാൾ എന്നെ ബലാത്സംഗം ചെയ്യുകയായിരുന്നു. എനിക്ക് അനങ്ങാൻ കഴിഞ്‍ില്ല. ഞാൻ കഉണ്ു തുറന്നു നോക്കിയപ്പോഴാണ് അത് എന്റെ 35 വയസ്സുള്ള അമ്മാവനാണെന്ന് തിരിച്ചറിഞ്ഞത്. ഞാൻ അപ്പോഴേക്ക് മരവിച്ച് പോയിരുന്നു.

അയാൾ പുറത്തേക്ക് ഓടി. മൂത്രമൊഴിക്കാൻ ശ്രമിച്ചപ്പോൾ എനിക്ക് വളരെയധികം വേദന അനുഭവപ്പെട്ടു. രക്തസ്രാവം ഉണ്ടായി. ഞാൻ എന്റെ ശരീരം വൃത്തിയാക്കി വീണ്ടും ഉറങ്ങാൻ കിടന്നു. പക്ഷേ എനിക്ക് ഉറങ്ങാൻ കഴിഞ്ഞില്ല. എന്താണ് സംഭവിച്ചതെന്ന് മനസ്സിലാക്കാൻ പറ്റിയല്ല. ഞാൻ ആരോടും ഇതേക്കുറിച്ച് സംസാരിച്ചില്ല; ഞാൻ ഒരിക്കലും ഭയപ്പെട്ടിരുന്നില്ല. അതിനുശേഷം ഞാൻ അയാളെ കണ്ടിട്ടില്ല. പക്ഷേ ആ ആഘാതം അവിടെ അവസാനിച്ചില്ല.

സ്കൂളിനുശേഷം, ഞാൻ ഉച്ചഭക്ഷണത്തിനായി ഒരു അയൽക്കാരന്റെ വീട്ടിൽ പോകും. ഒരിക്കൽ, അവന്റെ മാതാപിതാക്കൾ വീട്ടിലില്ലാത്തപ്പോൾ, അവൻ തന്റെ സുഹൃത്തുക്കളെ വിളിച്ചു. എന്റെ മുന്നിൽ നിന്ന് സ്വയംഭോഗം ചെയ്തു. ത് 4 മാസങ്ങളോളം തുടർന്നു. ഒരാൾ എന്നെ ലൈംഗികമായി ചൂഷണം ചെയ്തു.

എന്റെ പതിമൂന്നാം പിറന്നാള്‍ ദിനത്തില്‍ ബന്ധുക്കളായ രണ്ടുപേര്‍ എന്നെ ഉപദ്രവിക്കാന്‍ ശ്രമിച്ചു. ഞാന്‍ ഉറക്കെ നിലവിളിച്ചതോടെ അവര്‍ ഓടി രക്ഷപ്പെട്ടു. തുറന്നു പറഞ്ഞാല്‍ എല്ലാവരും എന്നെ കുറ്റപ്പെടുത്തുമെന്ന് കരുതി ഞാന്‍ ആരോടും ഇക്കാര്യങ്ങള്‍ പറഞ്ഞില്ല. കുറച്ചു കാലത്തേക്ക് വിഷാദവും ഭയവും എന്നെ നിരന്തരം വേട്ടയാടി.

രാത്രികളെ ഞാന്‍ ഭയന്നു. ഹൃദയമിടിപ്പു കൂടി ഉറങ്ങാന്‍ കഴിഞ്ഞിരുന്നില്ല. പുകവലിയും മദ്യപാനവും ശീലമാക്കേണ്ടി വന്നു. ആക്രമണങ്ങളില്‍ നിന്നും രക്ഷപ്പെടാനുള്ള മാര്‍ഗമായിരുന്നില്ല. പതിനേഴാം വയസ്സുവരെ ഇത്തരം അതിക്രമങ്ങള്‍ക്ക് ഇരയാകേണ്ടി വന്നു. മദ്യപാനം എന്റെ മാറിടത്തില്‍ ഒരു മുഴ വളരുന്നതിന് ഇടയാക്കി. അന്നുമുതലാണ് രക്ഷിതാക്കള്‍ എന്നെ കുറിച്ച് ചിന്തിക്കാന്‍ തുടങ്ങിയത്.

ചിലസമയങ്ങളില്‍ ഞാന്‍ സുഹൃത്തിന്റെ വീട്ടിലേക്ക് പോയിരുന്നു. പക്ഷേ, അവളോടും എല്ലാ കാര്യങ്ങളും തുറന്നു പറയാന്‍ എനിക്ക് കഴിഞ്ഞിരുന്നില്ല. കുറച്ചു മാസങ്ങള്‍ക്കു ശേഷം ഒരു ഏവിയേഷന്‍ കമ്പനിയില്‍ ഞാന്‍ ജോലിക്കു പോയി. അവിടത്തെ സിഇഒ എന്നോട് മോശമായി പെരുമാറിയപ്പോള്‍ അയാളെ തള്ളിമാറ്റി ഞാന്‍ രക്ഷപ്പെട്ടു. അത് ഒരു തിരിച്ചറിവായിരുന്നു.

ഈ മൃഗങ്ങളെ ഓര്‍ത്ത് ഇനി കരയില്ലെന്നും വിഷാദത്തില്‍ വീണു പോകില്ലെന്നും ഞാന്‍ തീരുമാനിച്ചു. ഓരോന്നായി തിരികെ പിടിച്ചു തുടങ്ങി. എഴുത്ത്, വായന, പാചകം അങ്ങനെ മനസ്സിനു സന്തോഷം നല്‍കുന്ന കാര്യങ്ങളെല്ലാം ചെയ്തു തുടങ്ങി. ഇപ്പോള്‍ എനിക്ക് 18 വയസ്സുണ്ട്. ഒരു തെറാപ്പി ചെയ്തു കൊണ്ടിരിക്കുകയാണ്. എനിക്കുമാത്രമല്ല, പലര്‍ക്കും ഇത്തരം ദുരനുഭവങ്ങള്‍ ഉണ്ടാകും. ഭയപ്പെടാതെ ധൈര്യമായി കാര്യങ്ങള്‍ തുറന്നു പറയണം. കാരണം നമ്മള്‍ തന്നെയാണ് നമ്മളെ തിരിച്ചു പിടിക്കേണ്ടത്.

LEAVE A REPLY

Please enter your comment!
Please enter your name here