എന്റെ പെണ്ണുകാണല്‍; അഞ്ച് കൊല്ലം മുമ്പത്തെ ഓര്‍മ്മകളുമായി മുക്ത! ചിത്രങ്ങൾ കാണാം

അച്ഛനുറങ്ങാത്ത വീടുപോലെ നിരവധി സിനിമകളിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ നടിയാണ് മുക്ത. പിന്നീട് തമിഴിലും മുക്ത അഭിനയിക്കുകയും ശ്രദ്ധ നേടുകയും ചെയ്തു. ഇപ്പോള്‍ സിനിമയില്‍ നിന്നുമെല്ലാം വിട്ടു നില്‍ക്കുകയാണ് താരം. സിനിമയില്‍ നിന്നും മാറി നില്‍ക്കുമ്പോഴും സോഷ്യല്‍ മീ‍ഡിയയില്‍ സജീവമാണ് മുക്ത. ഇപ്പോഴിതാ താരം പങ്കുവച്ച രസകരമായ ഓര്‍മ്മകള്‍ ആരാധകരുടെ ശ്രദ്ധ നേടുകയാണ്. തന്റെ ജീവിതത്തിലെ പ്രധാനപ്പെട്ടൊരു നിമിഷത്തെ കുറിച്ചുള്ള ഓര്‍മ്മകളാണ് മുക്ത പങ്കുവച്ചിരിക്കുന്നത്.

107193735 221455592283793 9139733167582532080 n

തന്റെ പെണ്ണുകാണല്‍ ചടങ്ങിന്റെ ചിത്രങ്ങളാണ് മുക്ത പങ്കുവച്ചിരിക്കുന്നത്. 2015 ലായിരുന്നു മുക്തയുടെ വിവാഹം. ഗായിക റിമി ടോമിയുടെ സഹോദരന്‍ റിങ്കു ടോമിയാണ് മുക്തയുടെ ഭര്‍ത്താവ്. അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം പെണ്ണുകാണല്‍ ചടങ്ങിലെ ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുകയാണ് മുക്ത. തനത് പെണ്ണുകാണല്‍ ചടങ്ങിന്റെ എല്ലാ മാറ്റുമുള്ളതായിരുന്നു മുക്തയുടേതുമെന്ന് ചിത്രങ്ങള്‍ പറയുന്നു.

106749562 2872252893024840 7640980951521437373 n

കോലഞ്ചേരിയിൽ ജോർജ്ജിന്റെയും സാലിയുടെയും രണ്ടു മക്കളിൽ ഇളയവളാണ് മുക്ത ജോർജ്. യഥാർഥ പേര് എൽസ ജോർജ് എന്നാണ്. വിവാഹ ശേഷം സിനിമയില്‍ നിന്നും വിട്ടു നില്‍ക്കുകയാണ് മുക്ത. റിങ്കുവിനും മുക്തയ്ക്കും ഒരു മകളുമുണ്ട്. ചിറകൊടിഞ്ഞ കിനാക്കളായിരുന്നു മുക്തയുടെ അവസാനമിറങ്ങിയ ചിത്രം. ഇതിനിടെ കൂടത്തായി എന്ന ടെലി ഫിലിമില്‍ അഭിനയിച്ചിരുന്നു. എന്നാല്‍ വിവാദത്തെ തുടര്‍ന്ന് ഇത് പിന്‍വലിക്കുകയുണ്ടായി.

107128615 200925151319923 3812753799056592800 n
107381091 2637210289854795 4180703455929771811 n

LEAVE A REPLY

Please enter your comment!
Please enter your name here