ഒറ്റക്കാലിൽ നൃത്തച്ചുവട് വച്ച് മുൻ സൗന്ദര്യ റാണി; വീഡിയോ വൈറൽ

ഒരു ചെറിയ സർജറിക്കിടെയുണ്ടായ ചില പ്രശ്നങ്ങളാണ് ഡാനിയേല അൽവാറെസ് എന്ന 32 കാരിയുടെ ഇടതു കാൽ മുറിച്ചു മാറ്റിയത്. 2011ൽ മിസ് കൊളംബോ പട്ടം നേടിയിട്ടുള്ള ഈ സൗന്ദര്യ റാണി എന്നാൽ തോറ്റു കൊടുക്കാൻ തയ്യാറായിരുന്നില്ല.. ഒരു കാല് നഷ്ടമായത് ത‍ന്‍റെ ജീവിതത്തിൽ ഏതെങ്കിലും വിധത്തിൽ തടസമാകാൻ അനുവദിക്കില്ല എന്ന ഉറച്ച തീരുമാനത്തിലാണ് ഡാനിയേല.

അതുകൊണ്ട് തന്നെയാണ് പങ്കാളിക്കൊപ്പം ഒറ്റക്കാലിൽ നൃത്തം ചെയ്തു കൊണ്ട് ഡാനിയേല താൻ ജീവിതത്തിലെ പ്രതിസന്ധി ഘട്ടത്തെ തരണം ചെയ്യാനൊരുങ്ങിയതും. എന്‍റെ പ്രിയപ്പെട്ട ആൾക്കൊപ്പം ജീവിതം ആഘോഷിക്കുകയാണ്.. പ്രയാസങ്ങളെ വകവയ്ക്കരുത്.. എപ്പോഴും ഊർജസ്വലരായിരിക്കണം’ എന്ന ക്യാപ്ഷനോടെയാണ് പങ്കാളി റിക്കി അൽവറെസിനൊപ്പം നൃത്തം വയ്ക്കുന്ന വീഡിയോ ഡാനിയേല പങ്കു വച്ചിരിക്കുന്നത്. വൈകാതെ തന്നെ ഈ വീഡിയോ വൈറലാവുകയും ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here