ലോക്ഡൗണ്‍ കാലത്തെക്കുറിച്ച് പറഞ്ഞ് മിനിസ്‌ക്രീന്‍ താരം മഞ്ജു സതീഷ് l Manju Satheesh

കോവിഡ് പ്രതിരോധത്തിന്റെ ഭാ​ഗമായുള്ള ലോക്ക്ഡൗൺ പലരുടെയും വരുമാനമേഖലയെ താളം തെറ്റിച്ചു. അതിൽ ഒരു വിഭാ​ഗമാണ് കലാകാരന്മാർ. സിനിമ-സീരിയൽ ഷൂട്ടിങ്ങുകളും നിർത്തിവെച്ചപ്പോൾ പലരും കഷ്ടപ്പെട്ടുപ്പോയി. ലോക്ക്ഡൗൺ, വരുമാനത്തെ താളം തെറ്റിച്ചെന്ന് തുറന്നു പറയുകയാണ് സിനിമ – സീരിയല്‍ നടി മഞ്ജു സതീശന്‍. എന്റെ ഞാനും ഭര്‍ത്താവും ഒരേ ഫീല്‍ഡിലാണ് ജോലി ചെയ്യുന്നതെന്നും വരുമാനം മുടങ്ങിയാൽ എങ്ങനെ ജീവിക്കുമെന്നും ചോദിക്കുകയാണ് മഞ്ജു.

22553007 1965804233670312 3482552664606529839 o

ഭാ​ഗ്യത്തിന് തനിക്ക് കുടുംബ വിളക്ക് എന്നൊരു സീരിയല്‍ കിട്ടിയെന്നും അതുപോലുമില്ലാത്ത ചെറിയ ആര്‍ട്ടിസ്റ്റുകളുടെ കാര്യം ആലോചിച്ചു നോക്കൂവെന്നും മഞ്ജു പറയുന്നു. പലരെയും സഹായിക്കണം എന്ന ആഗ്രഹമുണ്ടെങ്കിലും അതിനുള്ള വരുമാനം ഇല്ലെന്നും ദിവസക്കൂലിയ്ക്ക് ഷൂട്ടിങിന് പോവുമ്പോള്‍, അത് പോലും തരാത്ത നിര്‍മാതാക്കളുണ്ടെന്നും മഞ്ജു പറയുന്നു. നസ്രിയയുടെ അമ്മയായി അഭിനയിച്ച ഓം ശാന്തി ഓശാന എന്ന സിനിമയ്ക്ക് ശേഷം പലരും പറഞ്ഞു മഞ്ജു ഇനി പിടിച്ചു കയറും എന്നാണ്. പക്ഷേ ഫലമുണ്ടായില്ല.

Manju Satheesh at Nattuchaneram Engum Koorakooririttu Pooja 6

നല്ല അവസരങ്ങള്‍ വന്നാലും പാരവയ്ക്കാന്‍ ഈ ഫീൽഡിൽ ആള്‍ക്കാരുണ്ട്. അങ്ങനെ പിന്നീട് ശ്രദ്ധിക്കപ്പെട്ട റോളുകൾ ലഭിച്ചില്ല. മൂന്ന് ദിവസത്തെ ഷൂട്ടിങിന് വിളിച്ചിട്ട് ഒറ്റ ദിവസം കൊണ്ട് അത് പൂര്‍ത്തിയാക്കി, ഒരു ദിവസത്തെ പ്രതിഫലവും തന്ന് എന്നെ തിരിച്ചയക്കും. അതിനിടയിലൂടെയൊക്കെ കിട്ടുന്ന റോളുകള്‍ക്കൊണ്ട് തൃപ്തിപ്പെട്ട് പോവുകയാണിപ്പോള്‍. ലോക്ക്ഡൗൺ തുടങ്ങിയപ്പോൾ മുതൽ ‌വളരെ ചുരുങ്ങിയ നിലയിലാണ് ജീവിച്ചുകൊണ്ടിരിയ്ക്കുന്നത്. അനാവശ്യ ചെലവുകളെല്ലാം കുറച്ചുവെന്നും പ്രധാനമായും എവിടെയും പോവാറില്ലെന്നും മഞ്ജു പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here