വൈറലായ ഫോട്ടോഷൂട്ടിലെ വധു; തനിക്കു നേരെ വന്ന വിമശനങ്ങൾക്കു എതിരെ പ്രതികരിക്കുന്നു

സോഷ്യല്‍ മീഡിയയില്‍ കഴിഞ്ഞ ദിവസങ്ങില്‍ ഏറ്റവും വൈറലായത് ഒരു കല്യാണ ഫോട്ടോ ഷൂട്ട് ആയിരുന്നു. സൗമ്യ കെ മോഹനന്റയും സുമിത് മേനോന്റെയും കല്യാണ ചിത്രങ്ങളായിരുന്നു കഴിഞ്ഞ ദിവസങ്ങളിലെ സോഷ്യല്‍ മീഡിയ ചര്‍ച്ച വിഷയങ്ങളില്‍ ഒന്ന്. പ്രണയമഴയില്‍ നനഞ്ഞൊട്ടി നില്‍ക്കുന്ന കല്യാണ ചെക്കനെയും പെണ്ണിനെയും ഏറ്റെടുത്തും വിമര്‍ശനം ഉന്നയിച്ചും നിരവധി പേരാണ് രംഗത്ത് വന്നത്. നിരവധി മോശം കമന്റുകളാണ് ചിത്രത്തിന് താഴെ ആളുകള്‍ കുറിച്ചത്. നിരവധി പേര്‍ സംസ്‌കാരം പഠിപ്പിക്കാനും എത്തി. ചിലര്‍ ഉപദേശമായിട്ടും എത്തിയിരുന്നു.

106051293 272534320841039 1016926097810649010 n

എന്നാല്‍ ഇപ്പോള്‍, സംസ്‌കാരം പഠിപ്പിക്കാന്‍ വന്ന സദാചാര ആങ്ങളമാരോട് മറുപടി പറഞ്ഞ് രംഗത്ത് വന്നിരിക്കുകയാണ് വൈറല്‍ കപ്പിള്‍സ്. ആ ചിത്രങ്ങള്‍ ഞങ്ങളുടെ പ്രണയ നിമിഷങ്ങളാണ്, ഞങ്ങളുടെ മാത്രം സ്വാതന്ത്ര്യമാണ്. അത് മനസിലാക്കാതെ സോഷ്യല്‍ മീഡിയയില്‍ ഉപദേശങ്ങളുമായി വരുന്നവരോട് ഒന്നും പറയാനില്ലെന്ന് സൗമ്യ പറഞ്ഞു.

104593512 146413987019436 2323482864509335384 n

എന്റെ ഭര്‍ത്താവിനില്ലാത്ത വിഷമം ആര്‍ക്കാണെന്നും, മോശം കമന്റ് പറയുന്ന സദാചാരക്കാരുടെ മനസിലാണ് വള്‍ഗാരിറ്റി എന്നും സൗമ്യ കൂട്ടിച്ചേര്‍ത്തു ഒരു നല്ലകാര്യം സംഭവിച്ചാല്‍ പോലും പത്ത് അഭിപ്രായങ്ങള്‍ പറയാന്‍ ആള്‍ക്കാരുണ്ടാകും. ചിത്രത്തിനു പിന്നാലെയെത്തിയ നെഗറ്റീവ് കമന്റ്‌സില്‍ കുറേയൊക്കെ ശ്രദ്ധിച്ചു. ചില പ്രയോഗങ്ങള്‍ കണ്ടപ്പോള്‍ വല്ലാത്ത വിഷമവും ദേഷ്യവുമൊക്കെ തോന്നി.

104995126 715685959225052 6929199453587274185 n

പിന്നെ ചിന്തിച്ചു, അതിനൊക്കെ തലവയ്ക്കാന്‍ തുടങ്ങിയാല്‍ പിന്നെ അതിനേ നേരമുണ്ടാകൂ. അതു കൊണ്ട് അത്തരക്കാരുടെ ഉപദേശങ്ങള്‍ക്ക് മറുപടി പറയാന്‍ തത്കാലം നേരമില്ലെന്നും സൗമ്യ കൂട്ടിച്ചേര്‍ത്തു. രാജസ്ഥാനില്‍ ജനിച്ചു വളര്‍ന്ന സുമിത് ബിസിനസ്മാനാണ്. സുമിതും ചിത്രങ്ങള്‍ക്കു നേരെ വന്ന കമന്റുകളെ അതേ സെന്‍സില്‍ എടുത്തിട്ടുണ്ട്. ഞങ്ങള്‍ ജീവിതം തുടങ്ങിയിട്ടേ ഉള്ളൂ, ഇനിയുമേറെ ദൂരം മുന്നോട്ട് പോകാനുണ്ട്. ചിത്രങ്ങള്‍ നല്ല മനസോടെ ഏറ്റെടുത്ത് എല്ലാവര്‍ക്കും നന്ദി പറയുന്നുവെന്നും സൗമ്യ പറഞ്ഞു.

104239894 3007688576011786 8166410745130792984 n
105934864 2631360133849969 7143480172727217931 n
103794853 736150287158698 4465625422173910651 n

More Photos

104435359 160177085690006 3235107351093171776 n
105937326 934178590342053 8874865103489063002 n
105978125 1014235105657590 3356959381823800907 n

More Photos

106275367 710055193119075 1722907006303145548 n
106361052 2619674025014127 3420207777935190002 n

LEAVE A REPLY

Please enter your comment!
Please enter your name here