ഓരോ ദിവസവും ഇങ്ങനെ തുടിങ്ങിയാൽ എന്ത് ചെയ്യും; നടി സാധിക വേണുഗോപാൽ

മിനിസ്ക്രീനിലൂടെ മലയാളികളുടെ മനസ്സിൽ സ്ഥാനം നേടിയ താരമാണ് നടി സാധിക വേണുഗോപാൽ. ഷോർട്ട് ഫിലിമുകളിലൂടെയും മിനിസ്ക്രീൻ റിയാലിറ്റി ഷോ കളിലൂടെയും നിരവധി ഫോട്ടോഷൂട്ടുകളിലൂടെയെല്ലാം സജീവമാണ് സാധിക. ഇപ്പോൾ തനിക്കെതിരെ വരുന്ന കപട സദാചാരവാദികളെ കുറിച്ച് മനസ്സ് തുറക്കുകയാണ് സാധിക.

sadi 1

ഒരു സ്വകാര്യ ചാനലിനു നൽകിയ അഭിമുഖത്തിലാണ് താരത്തിന്റെ ഈ വെളിപ്പെടുത്തൽ. സാധിക പറയുന്നത് ഇങ്ങനെ. ഞാൻ എന്നും അശ്ലീല സന്ദേശങ്ങൾ കണ്ട് തന്നെയാണ് എന്നും ഉണരുന്നത്.എന്റെ ഒരോ ദിവസവും തുടങ്ങുന്നത് അങ്ങനെയാണ്. നമ്മുടെ ഈ സമൂഹത്തിൽ കപട സദാചാരം എന്ന് പറയുന്ന ഈ സാധനം ദിനംപ്രതി വർദ്ധിച്ചു കൊണ്ടിരിക്കുകയാണ് .അതിൽ ഇരയാകുന്നത് കൂടുതലും സെലിബ്രേറ്റികളാണ് അതിൽ കൂടുതൽ നടികളാണ് ഈ ആക്രമണം നേരിട്ടിട്ടുള്ളത്. ഞാൻ എപ്പോഴും അവരുടെ ഇരയാണ് എനിക്കെതിരെ വരുന്ന മോശം കമന്റുകൾക്ക് ഞാൻ ശക്തമായ രീതിയിൽ തന്നെ മറുപടി കൊടുക്കാറുണ്ട്.

sadi 2

എന്റെ വസ്ത്രത്തിന്റെ കാര്യത്തിൽ സങ്കടപെടുന്ന നിരവധി സോഷ്യൽ മീഡിയ അങ്ങളമാരുടെ സങ്കടം കാണാൻ ആഗ്രഹം ഉണ്ടേൽ എന്റെ ഇൻബോക്സിൽ നോക്കിയാൽ മതി. എന്റെ ജോലിയുടെ ഭാഗമായി പലതരം വസ്ത്രങ്ങൾ ഞാൻ ധരിക്കും അത് എന്റെ അവകാശമാണ്. അതുകൊണ്ട് തന്നെ മറ്റുള്ളവരെ തൃപ്തി പെടുത്തേണ്ട ആവശ്യം എനിക്കില്ല. എനിക്ക് ഇതൊക്കെ ശീലംമായി ദിവസവും സമൂഹ മാധ്യമങ്ങൾ ഓപ്പൺ ചെയ്ത നോക്കിയാൽ അശ്ലീല സന്ദേശങ്ങൾ മാത്രം. വീട്ടുകാരെ പറയുന്നത് ഒക്കെ സങ്കടം ആവാറുണ്ട് . എന്നാൽ ഞാൻ ഇതൊന്നും ശ്രെദ്ധിക്കാറില്ല . ഫോട്ടോ ഷൂട്ട്‌ ചിത്രങ്ങളിലാണ് കൂടുതലും ഇത്തരം സാഹചര്യങ്ങൾ നേരിടേണ്ടി വന്നത്. ഏത് വസ്ത്രം ധരിക്കണം വേണ്ടാ എന്നൊക്കെ എന്റെ അവകാശം അല്ലെ….അതിൽ ആരും തലയിടാൻ വരണ്ട എന്നും താരം കൂട്ടി ചേർത്തു.

LEAVE A REPLY

Please enter your comment!
Please enter your name here