ഇവൻ ആദവ്; പാറുകുട്ടിയുടെ കുഞ്ഞനുജന്റെ നൂലുകെട്ട് വിശേഷങ്ങൾ!

0
30

ബാലതാരങ്ങളായി ഒരുപാട്പേർ മിനിസ്‌ക്രീനിലും ബിഗ് സ്ക്രീനിലും വന്നു പോകുന്നുണ്ട്. എങ്കിലും പാറുകുട്ടിയോട് തോന്നിയ ഒരു ആരാധന അടുത്ത കാലത്ത് ഒരു കുഞ്ഞി താരത്തോടും ആർക്കും തോന്നിയിട്ടില്ല എന്ന് പറയുന്നതിൽ തെറ്റില്ല. ഉപ്പും മുളകും കുടുംബത്തിലെ ബാലു – നീലു ദമ്പതികളുടെ അഞ്ചാമത്തെ കണ്മണി ആയിട്ടാണ് പാറുക്കുട്ടി അഭിനയരംഗത്തേക്ക് എത്തുന്നത്. ഉപ്പും മുളകും കുടുംബത്തിലേക്ക് പാറു എത്തുമ്പോൾ അവൾക്ക് നാല് മാസം മാത്രമായിരുന്നു പ്രായം.

reshmi

ഇപ്പോൾ അവൾക്ക് രണ്ടരവയസ്സായി. അവൾ പിച്ചവച്ചതും, കുഞ്ഞിക്കൊഞ്ചലുകൾ നടത്തിയതും സ്‌ക്രീനിൽ മാത്രമായിരുന്നില്ല നമ്മുടെയൊക്കെ മനസ്സുകളിൽ കൂടിയായിരുന്നു. അത്രയധികം സ്വാധീനമാണ് പാറുക്കുട്ടി അവളുടെ ആരാധകരിൽ ചെലുത്തിയത്. അടുത്തിടെയാണ് അവൾ ഒരു ചേച്ചികുട്ടി ആയത്. ഇപ്പോൾ അനിയൻ കുട്ടന്റെ പേരിടൽ ചടങ്ങിന്റെ വിശേഷമാണ് പുറത്തുവരുന്നത്.

f

ഉപ്പും മുളകും കുടുംബത്തിലെ അംഗമായാണ് പാറുകുട്ടിയെ ആരാധകർ ഏറ്റെടുത്തത്. എങ്കിലും കരുനാഗപ്പള്ളി പ്രയാർ സ്വദേശികളായ അനിൽ കുമാറിന്റെയും ഗംഗാ ലക്ഷ്മിയുടെയും മകൾ ആണ് നമ്മൾ പാറുക്കുട്ടി എന്ന് വിളിക്കുന്ന ബേബി അമേയ. അവരുടെ രണ്ടാമത്തെ മകളാണ് പാറുക്കുട്ടി. പാറുകുട്ടിയെ കൂടാതെ ഒരു മകൾ കൂടി ഈ ദമ്പതിമാർക്കുണ്ട്.

ലോക് ഡൌണിനുശേഷം സംപ്രേക്ഷണം ആരംഭിച്ച, ഉപ്പും മുളകിൽ നിന്നും തത്കാലത്തേക്ക് പാറുക്കുട്ടി വിട്ടു നിൽക്കുകയാണ്. സർക്കാർ മാനദണ്ഡങ്ങൾ പ്രകാരം കുട്ടി താരങ്ങളെ പങ്കെടുപ്പിക്കാൻ സാധിക്കാത്തത് കൊണ്ടാണ് പാറുകുട്ടിയ്ക്ക് ഷൂട്ടിംഗ് സ്ഥലത്തേക്ക് എത്താൻ സാധിക്കാത്തത്.

ykfdr

ജൂൺ നാലിനാണ് പാറുകുട്ടിയുടെ വീട്ടിലേക്ക് പുതിയ അതിഥി എത്തുന്നത്. പാറുകുട്ടിയോടുള്ള ഇഷ്ടം ആരാധകർ പുതിയ അംഗത്തോടും കാണിച്ചു. ഫാൻസ് പേജുകളിലും മറ്റും നിറഞ്ഞ സ്വീകരണമാണ് താരത്തിന് നൽകിയത്.

dj

ഇന്നലെയായിരുന്നു പാറുവിന്റെ അനുജന്റെ പേരിടൽ ചടങ്ങു നടന്നത്. പാറുകുട്ടിയുടെ ഫാൻസ്‌ പേജുകളിലൂടെയാണ് ചടങ്ങുകളുടെ ചിത്രങ്ങൾ വൈറൽ ആയത്. ആദവ് എന്നാണ് പാറുവിന്റെ കുഞ്ഞനിയന് കുടുംബം നൽകിയ പേര്!

LEAVE A REPLY

Please enter your comment!
Please enter your name here