ലക്ഷ്മി രാമകൃഷ്ണനു പിന്നാലെ കസ്തുരിയും പ്രതികരണവുമായി ട്വിറ്റെർ പോസ്റ്റ്; ഏറ്റുയെടുത് ആരാധകരും!

നടി വനിത വിജയകുമാറിന്റെ മൂന്നാം വിവാഹം വിവാദങ്ങൾക്കും വഴി വച്ചിരിക്കുകയാണ്. വിവാഹത്തിന് പിന്നാലെ വനിതയുടെ ഇപ്പോഴത്തെ ഭർത്താവ് പീറ്റർ പോളിനെതിരെ ആരോപണം ഉന്നയിച്ചു അദ്ദേഹത്തിന്റെ ഭാര്യാ രംഗത്ത് വന്നിരുന്നു. ഭാര്യയുടെ ആരോപണം വന്നതിനെ ചുറ്റിപറ്റി നടിയും അവതാരകയും ആയ ലക്ഷ്മി രാമകൃഷ്ണനും രംഗത്തുവന്നിരുന്നു. ഇപ്പോൾ ഇതിനുപിന്നാലെയാണ് നടിയും ബിഗ് ബോസ് താരവുമായ കസ്തൂരിയുടെ ട്വീറ്റ് വൈറൽ ആകുന്നത്.

ഞാൻ ഇപ്പോഴാണ് വാർത്ത കണ്ടത്. അയാൾ ഇതിനു മുമ്പ് വിവാഹം കഴിച്ച് രണ്ട് കുട്ടികളുെട അച്ഛനാണ്. വിവാഹമോചിതനുമല്ല. വിദ്യാഭ്യാസം ഉള്ള ഒരാൾക്ക് എങ്ങനെ ഇത്ര വിഡ്ഢിത്തരം കാണിക്കാൻ കഴിയും. ഞെട്ടിപ്പോയി. എന്തുകൊണ്ടാണ് വനിതയുടെയും പീറ്ററിന്റെയും വിവാഹം കഴിയുന്നതു വരെ അവർ കാത്തിരുന്നത്. ആ വിവാഹം അവർക്ക് തടയാമായിരുന്നല്ലോ എന്നായിരുന്നു ലക്ഷ്മിയുടെ വാക്കുകൾ.

അതിനു വനിത ലക്ഷ്മിക്ക് നൽകിയ മറുപടി ഇങ്ങനെ; നിങ്ങളുടെ ക്ഷേമാന്വേഷണത്തിനു നന്ദി. എന്റെ ജീവിതം നോക്കാൻ എനിക്കറിയാം. അതിന് ആരുടെയും സഹായം വേണ്ട. എന്റെ ജീവിതം മുൻപോട്ട് കൊണ്ടുപോകാൻ എനിക്ക് നിങ്ങളുടെ ആവശ്യവും ഇല്ല. ദയവായി ഒന്ന് പോകൂ. ഇത് പൊതു സമൂഹത്തിന്റെ പ്രശ്നമല്ല. നിങ്ങൾ ജഡ്ജിയായി ഇരിക്കുന്ന റിയാലിറ്റി ഷോ അല്ല, അവിടെ കാണിക്കുന്നതുപോലത്തെ പ്രഹസനം എന്നോട് വേണ്ട. എന്നായിരുന്നു വനിത ലക്ഷ്മിക്ക് നൽകിയ മറുപടി!

22222

ലക്ഷ്മിയുടെ ട്വീറ്റിന് പിന്നാലെയാണ് ഇപ്പോൾ ബിഗ് ബോസ് താരവും നടിയുമായ കസ്തൂരി ശങ്കറും രംഗത്ത് വന്നിരിക്കുന്നത്. കാപട്യത്തിന്റെ നിർവചനം എന്താണെന്നു പറഞ്ഞുകൊണ്ടാണ് കസ്തൂരി ട്വീറ്റ് ചെയ്തത്. “നിങ്ങളുടെ ജീവിതത്തിലെ കാര്യങ്ങൾ എല്ലാം സോഷ്യൽ മീഡിയയിൽ ഇട്ടിട്ട്, കുടുംബത്തെയും കുട്ടികളെയും യു ട്യൂബിൽ പ്രദർശിപ്പിച്ചിട്ട്, അവരെ ചൂഷണം ചെയ്തിട്ട് തിരിച്ചടികൾ ഉണ്ടാകുമ്പോൾ പ്രൈവസിയെ കുറിച്ച് ചോദിക്കുന്നു”എന്നായിരുന്നു കസ്തൂരിയുടെ വാക്കുകൾ. ഇത് ആരെ കുറിച്ചുള്ള പരാമർശം ആണെന്ന് ചോദിക്കുമ്പോൾ ദേശീയ ഒരു ടോക്സിക് വ്യക്തിയെ കുറിച്ചാണ് എന്ന് കസ്തൂരി മറുപടിയും നൽകി.

1111

വനിതയുടെ പേര് പറയാതെയാണ് കസ്തൂരിയുടെ ട്വീറ്റ് എന്നാൽ, കസ്തൂരിയും വനിതയും തമ്മിൽ മുൻപേ നില നിൽക്കുന്ന പൊരുത്തക്കേടുകൾ ചൂണ്ടിക്കാട്ടിയാണ് ഇപ്പോൾ സോഷ്യൽ മീഡിയ രംഗത്ത് വന്നിരിക്കുന്നത്. കസ്തൂരിയുടെ വൈറൽ ആയ ട്വീറ്റ് വനിതയെ ഉദ്ദേശിച്ചു തന്നെയാണ് എന്ന് സോഷ്യൽ മീഡിയ പറയുകയും താരത്തോട് തന്നെ ചോദിക്കുകയും ചെയ്യുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here