ടിക്ടോക്ക് നിരോധിച്ചെന്ന് കേട്ടപാടെ സൗഭാഗ്യ വെങ്കിടേഷ് ചെയ്തത് അറിഞ്ഞോ?

നടി താരാകല്ല്യാണിന്ടെ മകളാണെങ്കിലും സൗഭാഗ്യ വെങ്കിടേഷിനെ മലയാളികൾക്ക് പരിചയം ഡബ്സ്മാഷ് താരം എന്ന നിലയിലാണ് ഡബ്സ്മാഷ് ടിക് ടോക് വീഡിയോകൾ പലരും കണ്ട് അത്ഭുതപ്പെട്ടത് സൗഭാഗ്യയിലൂടെയാണ് അമ്മയെപ്പോലെ മികച്ച നർത്തകി കൂടിയാണ് സൗഭാഗ്യ അടുത്തിടെയാണ് സൗഭാഗ്യ വെങ്കിടേഷ് വിവാഹിതയായത് അടുത്ത സുഹൃത്തായ അർജുൻ സോമശേഖരനെയാണ് താരം ജീവിതപങ്കാളി ആക്കിയത് താരാ കല്ല്യാണിന്ടെ ശിഷ്യൻ കൂടിയായിരുന്നു അർജ്ജുൻ താരയും അർജ്ജുനും സൗഭാഗ്യയും ഒന്നിച്ചുള്ള ടിക് ടോക്കുകളും വൈറലായിരുന്നു.

എന്നാൽ ഇപ്പോൾ സൗഭാഗ്യ ടിക് ടോക് ഡിലീറ്റ് ചെയ്ത് ഞെട്ടിച്ചിരിക്കുകയാണ് എൻറെർ ടൈനർ എന്നതിലുപരി പലർക്കും മികച്ച വരുമാനമാർഗ്ഗം കൂടിയാണ് ടിക് ടോക് എന്നാൽ ചൈന ഇന്ത്യ അതിർത്തി പ്രശ്നം രൂക്ഷമായ സാഹചര്യത്തിൽ ചൈനീസ് ആപ്പുകൾ കേന്ദ്ര സർക്കാർ നിരോധിച്ചത് 59 ചൈനീസ് ആപ്പുകളാണ് ഇന്ത്യ നിരോധിച്ചത്. രാജ്യസുരക്ഷക്ക് ഭീഷണിയാകുന്ന ആപ്ലിക്കേഷനുകൾ നിരോധിക്കുന്നു എന്ന വാർത്തയ്ക്ക് പിന്നാലെയാണ് സൗഭാഗ്യ തന്ടെ ടിക് ടോക് അക്കൗണ്ട് ഡിലീറ്റ് ചെയ്തത് ടിക് ടോക്കിലെ പ്രമുഖ താരങ്ങളിൽ ഒരാൾ ആയിരുന്നു ഇവർ. ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് ടിക് ടോക് ഡിലീറ്റ് ചെയ്യുന്ന വിവരം സൗഭാഗ്യ ആരാധകരെ അറിയിച്ചത്.

wij

ഒരു സൂപ്പർ ഡയലോഗിന് ഒപ്പം ആണ് സൗഭാഗ്യ ഇക്കാര്യം വെളിപ്പെടുത്തിയത് ടിക് ടോക്കിൽ 15 ലക്ഷം പേരാണ് സൗഭാഗ്യയെ പിന്തുടർന്നിരുന്നത് ടിക് ടോക്കിനും ഒന്നര മില്ല്യൻ ഫോളോഴ്‌സിനും ഗുഡ് ബൈ ഈ നിരോധനം എന്നെ തകർത്തോ എന്ന് ചോദിച്ചവരോട് ഇതൊരു ടിക് ടോക് ആപ് മാത്രമാണ് സൗഭാഗ്യ വെങ്കിടേഷ് അല്ല, ഒരു കലാകാരനെ സംബന്ധിച്ചിടത്തോളം എന്തും ഒരു മാധ്യമവും ഒരു ഫ്ലാറ്റ് ഫോം ആകാം സൗഭാഗ്യ കുറിച്ചു. അക്കൗണ്ട് ഡിലീറ്റ് ചെയ്യുന്നതിന്ടെ ഒരു സ്ക്രീൻഷോട്ട് പങ്കുവെച്ചിട്ടുണ്ട്. സൗഭാഗ്യയുടെ തീരുമാനത്തെ അഭിനന്ദിച്ചു നിരവധിപേർ രംഗത്തെത്തി.

ഇനി ടിക് ടോക് പ്രകടനങ്ങൾ കാണാനാകില്ല എന്ന സങ്കടവും ചില കമന്റിൽ പങ്കുവെച്ചിട്ടുണ്ട്. എന്നാൽ ചിലർ സൗഭാഗ്യ ചെയ്തത് മണ്ടത്തരമാണ് എന്നാണ് പ്രതികരിക്കുന്നത്. മുൻപ് ടിക് ടോക്കിന് നിരോധനം വന്നിട്ടുണ്ടെങ്കിലും അതൊക്കെ ദിവസങ്ങളിലേക്ക് മാത്രമായിരുന്നു അതിനാൽ തന്നെ സൗഭാഗ്യ എടുത്തുചാടേണ്ടിയിരുന്നില്ല എന്നാണ് ചിലർ പറയുന്നത്. കാള പെറ്റു എന്ന് കേട്ടപ്പോഴേക്കും കയറെടുത്തല്ലോ സൗഭാഗ്യ എന്നാണ് ചിലരുടെ ചോദ്യം.

LEAVE A REPLY

Please enter your comment!
Please enter your name here