ലൈവിലെത്തി വിങ്ങിപ്പൊട്ടി ടിനി ടോം; ‘എൻ്റ അമ്മയുടെ കണ്ണിന്ന് നിറഞ്ഞു, എന്തിനാണിങ്ങനെ പ്രചരണങ്ങൾ നടത്തുന്നത്?’

ഷംനാ കാസിം ബ്ലാക്ക്‌മെയിൽ കേസുമായി ബന്ധപ്പെടുത്തി തൻ്റെ പേര് വലിച്ചിഴയ്ക്കുന്നതിനെതിരെ രംഗത്തെത്തി നടൻ ടിനി ടോം. ഫേസ്ബുക്ക് ലൈവ് വീഡിയോയിലൂടെയാണ് ടിനി ടോം സംഭവത്തിൽ വളരെ വൈകാരികമായി പ്രതികരിച്ചത്. ഫേസ്ബുക്ക് ലൈവ് വീഡിയോയിലൂടെയാണ് ടിനി ടോം സംഭവത്തിൽ പ്രതികരിച്ചത്. ഷംനാ കാസിം ബ്ലാക്ക്‌മെയിൽ കേസിൽ തനിക്ക് ബന്ധമുണ്ടെന്ന് പറഞ്ഞ് വ്യാജ പ്രചരണം നടക്കുന്ന സംഭവത്തിൽ പരാതി നൽകുന്നതിനെ കുറിച്ച് ആലോചിക്കുന്നുണ്ടെന്നും ടിനി ടോം ലൈവിലൂടെ വ്യക്തമാക്കി.

‘എന്റെ അമ്മ കണ്ണുനിറഞ്ഞ് എന്നോട് ചോദിച്ച്, നീ ഇതിനകത്ത് ഉണ്ടോയെന്ന്..’ നിറകണ്ണുകളോടെ ടിനി ടോം പറയുന്നു. ഷംനാ കാസിമിനെ ഭീഷണിപ്പെടുത്തിയ സംഘവുമായി തനിക്കൊരു ബന്ധവുമില്ലെന്നും ഇതുമായി ബന്ധപ്പെട്ട് തന്നെ പൊലീസ് വിളിപ്പിച്ചിട്ടും ചോദ്യം ചെയ്തിട്ടുമില്ലെന്നും ടിനി ടോം പറയുന്നു. പിന്നെന്തിനാണ് തനിക്കെതിരെ ഇത്തരം പ്രചരണങ്ങൾ സൃഷ്ടിക്കുന്നതെന്നും ടിനി ടോം ചോദിക്കുന്നു.

ഷംനയോ പ്രതികളോ പറയാത്ത കാര്യങ്ങൾ എന്തിനാണ് അന്തരീക്ഷത്തിൽ നിന്ന് ഊഹിച്ചെടുത്ത് പറയുന്നതെന്നും ലൈവ് വീഡിയോയിലൂടെ ടിനി ടോം ചോദിക്കുന്നു. ദൈവത്തിന്റെ ശക്തി വലുതാണെന്നും ചെയ്യാത്ത കാര്യം പറഞ്ഞാൽ ദൈവം കേൾക്കുമെന്നും ടിനി ടോം പറയുന്നു. മുൻപ് എന്നെ ഭീഷണിപ്പെടുത്തിയ വ്യക്തി അസ്ഥി ഉരുകുന്ന അപൂർവമായ അസുഖം ബാധിച്ചാണ് മരിക്കുന്നതെന്നും ടിനി ടോം ഓർമ്മിച്ചു. നിരവധി സൈബര്‍ ആക്രമണം നേരിട്ടിട്ടുണ്ട്. പലതും ടാർഗറ്റ് വച്ചായിരുന്നുവെന്നും ആദ്യം പ്രധാനമന്ത്രിയുമായി ബന്ധപ്പെട്ട വിഷയവുമായി ബന്ധപ്പെട്ടായിരുന്നു പിന്നീട് രജിത്ത് കുമാറിന്റെ സംഭവവുമുണ്ടായി.

തന്നെ ഫോണിൽ ഒരു ഭാര്യയും ഭർത്താവും ചേർന്ന് വിളിച്ച ശേഷം പച്ചത്തെറി വിളിച്ചു. താൻ പുണ്യവാനൊന്നുമല്ലെന്നും ഒരുവാക്ക് മാത്രം തിരിച്ചുവിളിച്ചുവെന്നും എന്നാല്‍ അത് മാത്രമാണ് അവർ എഡിറ്റ് ചെയ്ത് പ്രചരിപ്പിച്ചതെന്നും ടിനി ടോം പറഞ്ഞു. പക്ഷേ അത് മറ്റുളളവർക്ക് മനസ്സിലായിരുന്നുവെന്നും ഞാൻ ഒരു രീതിയിലും ബന്ധപ്പെടാത്ത കാര്യത്തിലാണ് ഇപ്പോൾ വന്നിരിക്കുന്നതെന്നും ടിനി ടോം ലൈവിൽ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here