കാര്‍ത്തിക നായരുടെ വെെദ്യുതി ബില്‍ ഒരു ലക്ഷം; ബില്‍ കണ്ട് ‘ഷോക്കടിച്ച്’ താരം

ബോളിവുഡ് താരം താപ്സി പന്നുവിന്റെ ഷോക്കടിപ്പിക്കുന്ന കറന്റ് ബില്ല് കഴിഞ്ഞ ദിവസം വലിയ വാര്‍ത്തയായിരുന്നു. ഇപ്പോഴിതാ മലയാള നടി കാര്‍ത്തിക നായരുടെ കറന്റ് ബില്ല് കണ്ട് ഞെട്ടിയിരിക്കുകയാണ് സോഷ്യല്‍ മീഡിയ. ആയിരങ്ങളോ പതിനായിരങ്ങളോ അല്ല കാര്‍ത്തികയ്ക്ക് ബില്‍ വന്നിരിക്കുന്നത്. ഒരു ലക്ഷമാണ് താരത്തിന്റെ കറന്റ് ബില്‍.

ട്വിറ്ററിലൂടെയാണ് കാര്‍ത്തിക കറന്റ് ബില്ലിനെ കുറിച്ച് പറഞ്ഞത്. മുംബെെയിലാണ് കാര്‍ത്തിക താമസിക്കുന്നത്. അദാനി ഇലക്ട്രിസിറ്റിയാണ് വെെദ്യുതി നല്‍കുന്നത്. എന്ത് അഴിമതിയാണ് അദാനി ഇലക്ട്രിസിറ്റി മുംബെെയില്‍ നടത്തുന്നതെന്ന് താരം ട്വീറ്റിലൂടെ ചോദിക്കുന്നു. കറന്റ് ബില്‍ ഒരു ലക്ഷമായിരിക്കുകയാണ്. ലോക്ക്ഡൗണ്‍ ആയതിനാല്‍ മീറ്റര്‍ റീഡിങ് എടുക്കാന്‍ സാധിച്ചിട്ടില്ലെന്നും കാര്‍ത്തിക പറയുന്നു.

fhm

ഇത് തന്റെ ഹോട്ടലിലെ ബില്ലായിരുന്നുവെങ്കില്‍ എന്ന് ആഗ്രഹിക്കുന്നുവെന്നും താരം പറയുന്നു. പിന്നാലെ താരത്തിന് മറുപടിയുമായി അദാനി ഇലക്ട്രിസിറ്റിയും എത്തി. താരത്തിന്റെ അക്കൗണ്ട് നമ്പറും ബന്ധപ്പെടാനുള്ള വിവരങ്ങളും കമ്പനി ആവശ്യപ്പെട്ടിട്ടുണ്ട്. ഭീമമായ തുകയെങ്ങനെയാണ് വന്നതെന്ന് പരിശോധിക്കാമെന്നും അറിയിച്ചിട്ടുണ്ട്.

സിനിമയില്‍ നിന്നും വിട്ടു നില്‍ക്കുകയാണ് കാര്‍ത്തിക ഇപ്പോള്‍. ലെനിന്‍ രാജേന്ദ്രന്‍ ചിത്രം മകരമഞ്ഞിലൂടെയായിരുന്നു കാര്‍ത്തികയുടെ അരങ്ങേറ്റം. ഇപ്പോള്‍ മുംബെെയില്‍ ഹോട്ടല്‍ വ്യവസായ ഗ്രൂപ്പിന്റെ ഡയറക്ടറാണ് കാര്‍ത്തിക. മുന്‍കാല നടി രാധയുടെ മകളാണ് കാര്‍ത്തിക.

LEAVE A REPLY

Please enter your comment!
Please enter your name here