ബോഡി ഷൈമിങ്ങിന്റെ പേരിൽ അപമാനങ്ങൾ ഏൽക്കേണ്ടി വരുന്നവർ ഏറെയാണ്. നിറവും ശരീരവും പണവും എല്ലാം തന്നെ ഇവർ അളവ് കോലാക്കുന്നു.തടിയുടെ പേരിൽ സമൂഹത്തിൽ മാറ്റിനിർത്തപ്പെടുന്ന ഒട്ടേറെ പേരുണ്ട്. അവർക്കുമുണ്ട് സ്വപ്നങ്ങൾ ആഗ്രഹങ്ങളും. വണ്ണം പ്രശ്നമല്ലെന്നു പ്രഖ്യാപിച്ചു തീർഥയെ പിന്തുണയ്ക്കുന്ന ഒരു കൂട്ടം സുഹൃത്തുകൾ മുന്നോട്ടുവന്നതോടെ മുന്നോട്ട് പോകാനുള്ള തീർഥയുടെ മനസ് പാകപെട്ടു.സിനിമയിലും ഷോർട് ഫിലിമുകളിലും ചെറിയ വേഷങ്ങൾ ചെയ്തു. ഓൺലൈൻ ചാനലുകളിൽ ആങ്കറായും തീർഥ തിളങ്ങി.അവസാനം ചെയ്ത ഫോട്ടോഷൂട് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.ചില ഫേസ്ബുക് പേജുകളും അത് പോസ്റ്റ് ചെയ്തിരുന്നു.അത്തരത്തിൽ തനിക്ക് നേരിടേണ്ടി വന്ന അപമാനങ്ങളെയും അതെല്ലാം തരണം ചെയുന്ന രീതിയുമാണ് തീർത്ഥ അനിൽകുമാർ ഇവിടെ പറയുന്നത്.

‘ഈ തടിവെച്ച് എങ്ങനാ? താൻ മെലിഞ്ഞിട്ട് വാ.അപ്പോൾ നോക്കാം എന്ന ഫോട്ടോഗ്രാഫർമാരുടെ സ്ഥിരം ഡയലോഗുകൾ.പരസ്യ ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ നായികയുടെയും കൂട്ടുകാരികളുടെയും കൂട്ടത്തിന്റെ ഏറ്റവും പിറകിൽ തീർഥയെ കൊണ്ട് നിർത്തിയതും. ഭൂതം’ എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ സ്വന്തം ചിത്രം പോസ്റ്റ് െചയ്താൽ തടിച്ചിയെന്നു കൂവിയെത്തുന്ന ഫേക്ഐഡികളുമൊക്കെ തന്നെയാകണം തീർഥയെ മുന്നോട്ട് പോകാൻ പ്രേരിപിപ്പിച്ചതും.ആങ്കറിങ്ങും മോഡലിങ്ങും ചെയ്ത് മറ്റുള്ളവരുടെ കമന്റുകളെ ചെവികൊള്ളാതെയാണ് തീർഥ എന്ന സൈക്കോളജിസ്റ്റിന്റെ മുന്നേറ്റം.ഇതിനെ കുറിച്ച് തീർഥ പറയുന്നതിങ്ങനെ, ‘തടി കൂടിയവർ മോഡലിങ്ങിനിറങ്ങിയാൽ എന്തോ അപരാധം ചെയ്തു എന്ന മുൻവിധിയായിരുന്നു പലര്ക്കും.

തടിയുള്ളവർക്കും ആഗ്രഹങ്ങളും സ്വപ്നങ്ങളുമുണ്ട്.‘സൈസ് സീറോ’ മാത്രമല്ല ഈ ലോകത്തു ജീവിക്കുന്നത്. പലരുടെയും പരിഹാസങ്ങൾ ചുരുങ്ങിയ കാലത്തിനുള്ളിൽ ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്. കയ്യിലെത്തുന്ന ഓരോ ചെറിയ നേട്ടങ്ങളിലും സന്തോഷിക്കുന്നു. തടി കൂടിയതു കൊണ്ടു മുന്നോട്ടു വരാൻ മടിക്കുന്നവർക്കു പ്രചോദനമാകണമെന്നാണ് എന്റെ ആഗ്രഹം.തടി കൂടിയതിനാൽ സ്വപ്നങ്ങൾ മാറ്റിവയ്ക്കുന്ന പെൺകുട്ടികളോട് എനിക്ക് ഒന്നേ പറയാനുള്ളു. സ്വപ്നങ്ങളെ പറയാനുള്ളു സ്വപ്നങ്ങളെ പിൻതുടരുന്നതിനു നിങ്ങള് എങ്ങനെയിരിക്കുന്നു എന്നത് തടസ്സമാകരുത്.
More Photos;
