നടിയും ബിഗ് ബോസ് താരവുമായ വനിത വിജയകുമാർ വിവാഹിതയായി; ഫോട്ടോസ്

നടിയും ബിഗ് ബോസ് തമിഴിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ താരവുമായ വനിത വിജയകുമാര്‍ വിവാഹിതയായി. തമിഴ്, ബോളിവുഡ് സിനിമകളിലൂടെ ശ്രദ്ധ നേടിയ വിഷ്വൽ ഇഫക്ട്സ് എഡിറ്റര്‍ പീറ്റര്‍ പോളാണ് വരൻ. ഏറെ നാളായി ഇവര്‍ പ്രണയത്തിലായിരുന്നു. വനിതയുടെ മൂന്നാം വിവാഹമാണിത്. ചെന്നൈയിൽ വച്ച് ബന്ധുക്കളും സുഹൃത്തുക്കളും ഒരുമിച്ച ചെറിയ ചടങ്ങായാണ് വിവാഹം നടന്നത്.

106088709 2081025978695251 7885730869877911249 o

1995ൽ അഭിനയരംഗത്തെത്തിയ നടിയാണ് വനിത. ചന്ദ്രലേഖയായിരുന്നു ആദ്യ ചിത്രം. തമിഴ്, തെലുങ്ക്, മലയാളം സിനിമകളുടെ ഭാഗമായിട്ടുണ്ട്. ബിഗ് ബോസ് തമിഴ് മൂന്നാം സീസണിലെ മത്സരാർത്ഥി ആയിരുന്നു. മലയാളം തമിഴ് തെലുഗു ബിഗ് സ്‌ക്രീനിൽ തിളങ്ങിയ വനിത സീരിയലുകളിലും താരമായിരുന്നു. ഇതിനുപിന്നാലെ മിക്ക ടിവി ഷോകളിലും സജീവമായ നടി ബിഗ് ബോസ് തമിഴ് മൂന്നാം സീസണിലൂടെയാണ് ഏറെ ശ്രദ്ധേയയായത്.

106027681 2081025985361917 2881309835513438254 o

2000 ൽ ആയിരുന്നു വനിതയുടെ ആദ്യ വിവാഹം. ആകാശുമായി നടന്ന ആ വിവാഹത്തിന് ശേഷം സിനിമ വിട്ടു. 2007ല്‍ ആണ് ഇരുവരും വേര്‍പിരിഞ്ഞത്. ശേഷം ആനന്ദ് ജയ് രാജന്‍ എന്ന ബിസിനസ്സുകാരനുമായി വിവാഹം നടന്നുവെങ്കിലും 2012 ല്‍ ആ ബന്ധവും വേര്‍പിരിയുകയായിരുന്നു.

106008854 728037241278568 3468883769372436951 n

വിവാഹമോചനങ്ങൾക്ക് പിന്നാലെ 2013ല്‍ നാന്‍ രാജാവാഗ പോകിരേന്‍ എന്ന ചിത്രത്തിലൂടെ വനിത അഭിനയത്തിലേക്ക് മടങ്ങി എത്തുകയുമുണ്ടായി. മൂന്ന് മക്കളും വനിതയ്ക്കുണ്ട്. നടിമാരായ ശ്രീദേവി വിജയകുമാര്‍, പ്രീത വിജയകുമാര്‍, കവിത വിജയകുമാര്‍, അനിത വിജയകുമാര്‍ എന്നിവരാണ് സഹോദരിമാര്‍. നടന്‍ അരുണ്‍ വിജയ് സഹോദരനാണ്.

105502490 3001677926590644 4495626964422218946 n
d
105377353 597368194522960 515489941282179510 n

LEAVE A REPLY

Please enter your comment!
Please enter your name here