17 വയസ്സിന്റെ വ്യത്യാസം ഞങ്ങൾ തമ്മിലുണ്ട്, പ്രായം കൂടിയെന്ന പേരിൽ നഷ്ടപ്പെടുത്താൻ പറ്റുമായിരുന്നില്ല; ചെമ്പന്റെ മറിയം പറയുന്നു

നടന്‍ ചെമ്പന്‍ വിനോദിന്റെ വിവാഹം വലിയ വാര്‍ത്തയായിരുന്നു. ആരാധകരും പ്രിയപ്പെട്ടവരും താരത്തേയും വധു മറിയത്തേയും തങ്ങളുടെ സന്തോഷവും ആശംസകളും അറിയിച്ചു കൊണ്ട് രംഗത്ത് എത്തി. എന്നാല്‍ ഇതേ സമയം തന്നെ വിമര്‍ശനങ്ങളും സദാചാരവാദികളും തലയുയര്‍ത്തിയിരുന്നു. മറിയത്തിനും ചെമ്പനും ഇടയില്‍ 17 വയസിന്റെ വ്യത്യാസം ഉണ്ടെന്നതാണ് അവരെ പ്രകോപിപ്പിച്ചത്. എന്നാല്‍ അത്തരക്കാരുടെ കുത്തുവാക്കുകളൊന്നും ചെമ്പനും മറിയയവും മുഖവിലയ്ക്ക് എടുത്തില്ല. ഇപ്പോഴിതാ തങ്ങളുടെ മനസ് തുറക്കുകയാണ് ഇരുവരും. വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു ചെമ്പന്‍ വിനോദവും മറിയവും മനസ് തുറന്നത്.

94693187 633620180552901 236584894166820641 n

പ്രായം തനിക്കൊരു പ്രശ്നമേയല്ലെന്ന് മറിയവും പറയുന്നു. ഒരു വിവാഹ ആഘോഷത്തിൽ വച്ചാണ് ഞങ്ങൾ ആദ്യം പരിചയപ്പെട്ടത്. ഞാൻ പുണെയിൽ നിന്ന് പഠിത്തം കഴിഞ്ഞു കൊച്ചിയിൽ ജോലി ചെയ്യുകയായിരുന്നു. നല്ല സൗഹൃദം ഞങ്ങൾ ഏറെക്കാലം തുടർന്നു. പിന്നെയാണ് വിവാഹത്തെക്കുറിച്ച് ആലോചിച്ചത്. മനസ്സുകൊണ്ട് ഒത്തുപോകാൻ കഴിയുന്ന ആളാകണം പങ്കാളി എന്നായിരുന്നു സ്വപ്നം. മറിയം പറഞ്ഞു.

പതിനേഴ് വയസ്സിന്റെ വ്യത്യാസം ഞങ്ങൾ തമ്മിലുണ്ട്. എനിക്ക് എന്തും തുറന്നു പറയാവുന്ന വളരെ ഒത്തുപോകാൻ കഴിയുന്ന വ്യക്തിയാണ് ചെമ്പനെന്നും മറിയം പറഞ്ഞു. എന്റെ സങ്കൽപത്തിലുള്ള ആളാണ്. പ്രായം കൂടി എന്ന പേരിൽ അദ്ദേഹത്തെ നഷ്ടപ്പെടുത്താൻ പറ്റുമായിരുന്നില്ലെന്ന് മറിയം വ്യക്തമാക്കുന്നു.

Mariam Thomas

‘‘എന്റെ പൊന്ന് ബ്രോസ്. വിവാഹത്തിന് പുരുഷനും സ്ത്രീക്കും ഇടയിലെ പ്രായവ്യത്യാസം ഇത്ര ആയിരിക്കണം എന്ന് നിയമം വല്ലതും ഉണ്ടോ? ഇരുപത്തിയഞ്ചു വയസ്സുള്ള ഒരു വ്യക്തിക്ക് സ്വന്തം ജീവിതത്തിൽ തീരുമാനം എടുക്കാൻ പ്രാപ്തി ആയിട്ടില്ല എന്ന് ആരെങ്കിലും പറയുമോ? ഇനി ഇത് നിങ്ങൾക്ക് ഇഷ്ടപ്പെട്ടില്ലെങ്കിൽ വേണ്ട, മറ്റുള്ളവരുടെ ജീവിതത്തിൽ ചുമ്മാ കടന്നു കയറുന്നത് ബോറല്ലേ” എന്നായിരുന്നു ചെമ്പന്റെ വാക്കുകള്‍.

വിവാഹ വിവരം ചോർന്നു കിട്ടിയ മാധ്യമപ്രവർത്തകന്റെ കണ്ണുടക്കിയത് ഞങ്ങളുടെ പ്രായത്തിൽ ആയിരുന്നു. ചെമ്പൻ വിവാഹം കഴിക്കുന്നു എന്നതിന് പകരം അവർ നൽകിയ തലക്കെട്ട് ‘നാൽപത്തിമൂന്നുകാരൻ ചെമ്പന് ഇരുപത്തിമൂന്നുകാരി മറിയം’ എന്നാണ്. അത് അവരുടെ നോട്ടത്തിന്റെ പ്രശ്നം ആണതെന്നും ചെമ്പന്‍ പറയുന്നു.

95009262 586398992083257 7360705628663502957 n 1024x1024 1

എന്തായാലും അതുകൊണ്ട് തങ്ങള്‍ക്ക് ഗുണമാണുണ്ടായത് എന്ന് ചെമ്പന്‍ പറഞ്ഞു. വിമര്‍ശനത്തേക്കാള്‍ കൂടുതല്‍ നല്ല വാക്കുകളാണ് ലഭിച്ചത്. ആളുകള്‍ എങ്ങനെ എടുക്കുമെന്ന വീട്ടുകാരുടെ ചിന്തമാറി. ആ പണി ചെയ്തു തന്ന പുണ്യാത്മാവിനെ ഈ വേളയില്‍ ഞങ്ങള്‍ സ്മരിക്കുന്നതായും ചെമ്പന്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here