‘പൊളി സിസ്റ്റേഴ്സ്’; സഹോദരിമാര്‍ക്കൊപ്പമുള്ള ഡാന്‍സ് വീഡിയോയുമായി ഐമ.!

മോഹന്‍ലാലും മീനയും പ്രധാന വേഷങ്ങളിലെത്തിയ ചിത്രമായിരുന്നു മുന്തിരി വള്ളികള്‍ തളിര്‍ക്കുമ്പോള്‍. മനോഹരായ കുടുംബകഥ പറഞ്ഞ ചിത്രത്തില്‍ മോഹന്‍ലാലിന്റേയും മീനയുടേയും മകളായെത്തിയ താരമാണ് ഐമ റോസ്മി. വിവാഹ ശേഷം സിനിമയില്‍ നിന്നും അകലം പാലിക്കുമ്പോഴും സോഷ്യല്‍ മീഡിയയില്‍ സജീവമാണ് ഐമ.

ഇപ്പോഴിതാ ഐമ പങ്കുവച്ചൊരു ‍ഡാന്‍സ് വീഡിയോ സോഷ്യല്‍ മീഡിയയുടെ കെെയ്യടി നേടുകയാണ്. അയ്യപ്പനും കോശിയും എന്ന ചിത്രത്തിലെ കളകാത്ത സന്ദന എന്ന പാട്ടിന് ചുവടുവയ്ക്കുകയാണ് ഐമയും സഹോദരിമാരും. വീഡിയോയില്‍ ഐമയ്ക്കൊപ്പം ഇരട്ട സഹോദരി ഐനയുമുണ്ട്. ഐനയും സിനിമയില്‍ അഭിനയിച്ചിട്ടുണ്ട്. നിര്‍മ്മാതാവ് സോഫിയ പോളിന്റെ മകന്‍ കെവിനാണ് ഐമയുടെ ഭര്‍ത്താവ്. ഇപ്പോള്‍ ദുബായിയിലാണ് ഐമ കഴിയുന്നത്. നേരത്തേയും ഐമ ഡാന്‍സ് വീഡിയോ പങ്കുവച്ചിരുന്നു.

View this post on Instagram

Yes we are cool sisters ?

A post shared by Aima Rosmy Sebastian (@aima.rosmy) on

LEAVE A REPLY

Please enter your comment!
Please enter your name here