നിങ്ങൾ നിരന്തരം ചോദിച്ച കാര്യം; സീരിയലിൽ നിന്ന് പിന്മാറിയതിന് കാരണം വ്യക്തമാക്കി അവന്തിക മോഹൻ

ആത്മസഖി എന്ന സീരിയയിലൂടെ പ്രേക്ഷകർക്ക് ഇഷ്ടതാരമായി മാറിയ നടിയാണ് അവന്തിക മോഹൻ. സീരിയയിലെ നന്ദിത എന്ന ഡോക്ടർ കഥാപാത്രം ഏറെ സ്വീകാര്യത നേടിയിരുന്നു.ആദ്യത്തെ കഥാപത്രത്തിലൂടെ തന്നെ പ്രേക്ഷകർ ഇത്ര ഏറ്റെടുക്കുക എന്നത് വലിയ കാര്യം തന്നെയാണ്. ആരാധകര്‍ ആത്മ സഖിയ്ക്ക് മികച്ച പിന്തുണ നല്‍കി വരുമ്പോഴായിരുന്നു താരം സീരിയല്‍ നിന്നും അപ്രതീക്ഷിതമായി താരം പിന്‍ വാങ്ങിയത്. പിന്‍വാങ്ങിയത് എന്തിനാണ് എന്നതിന്റെ കാരണം താരം തുറന്നു പറഞ്ഞിരുന്നു. കണ്‍മണിയ്ക്കായുള്ള കാത്തിരിപ്പിലാണ് തനിക്ക് വിശ്രമം വേണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിട്ടുണ്ട് അതിനാലാണ് പരമ്പരയില്‍ നിന്നും മാറി നില്‍ക്കുന്നതെന്ന് അവന്തിക പറഞ്ഞിരുന്നു.ഇടവേളയ്ക്ക് ശേഷം ഇതേ ജോഡികളെ പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തിച്ച് പുതിയ പരമ്പര ആരംഭിക്കുകയായിരുന്നു.

gh.

പ്രിയപ്പെട്ടവള്‍ എന്നാണ് പരമ്പരയുടെ പേര്.അതും ഏറെ സ്വീകാര്യതയുള്ള പരമ്പരയാണ്.പ്രിയപ്പെട്ടവൾ സീരിയല്‍ വളരെ സജീവമായി തുടരുന്നതിനിടയിലായിരുന്നു ലോക്ഡൗണ്‍ വന്നതും സീരിയല്‍ നിര്‍ത്തിവച്ചതും. മാസങ്ങള്‍ക്കു ശേഷമാണ് സീരിയലുകളുടെ എല്ലാം ചിത്രീകരണം ആരംഭിച്ചു തുടങ്ങിയത്.അതിനിടയിലാണ് മറ്റൊരു നടിയെ വച്ച് അണിയറ പ്രവര്‍ത്തകര്‍ വീണ്ടും ഷൂട്ടിങ് നിശ്ചയിച്ചത്.അപ്പോഴും ആരാധകർക്ക് ഏറെ സംശയങ്ങളും ചോദ്യങ്ങളും ഉയർന്നു.അതിനുള്ള മറുപടി നൽകുകയാണ് താരം തന്നെ. താരം ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെ പ്രേക്ഷകരോട് പിന്മാറാനുള്ള കാരണം വ്യകതമാക്കിയത്.കുറിപ്പിന്റെ പൂർണരൂപം ഇങ്ങനെ,

av

നിങള്‍ നിരന്തരം ചോദിച്ച ആ ചോദ്യത്തിന്റെ ഉത്തരം ഞാന്‍ ഇവിടെ നല്‍കുന്നു.നിങ്ങളില്‍ ചിലര്‍ക്ക് ഇത് വളരെ വ്യക്തമാണെന്ന് കരുതുന്നു. കുടുംബ ജീവിതത്തെ പോലെ തന്നെ എന്റെ ജോലിയേയും സ്‌നേഹിക്കുന്നുണ്ട്. ഷൂട്ടിങിനായി കുഞ്ഞിനെ വീട്ടിലാക്കി വരാന്‍ ഇപ്പോള്‍ സാധിക്കില്ല, കാരണം ലോക്ഡൗണ്‍ വന്ന സമയത്ത് എന്റെ സ്വദേശത്തേക്ക് തിരിച്ചപോയി, പഞ്ചാബില്‍ ഇപ്പോള്‍ സ്ഥിതി മോശമാമണ്. അതിനാല്‍ കുടുംബത്തിനും അതേ പ്രാധാന്യം നല്‍കണം. കുടുംബത്തിന്റെ കാര്യം വരുമ്പോള്‍ ആരും അവരുടെ ജീവന്‍ പണയപ്പെടുത്താന്‍ ആഗ്രഹിക്കില്ല, അതിനാല്‍ ഞാനും അങ്ങനെ തന്നെ ചെയ്തു. കൊറോണ വൈറസ് രാജ്യമെങ്ങും വ്യാപിച്ചതിനാലും സുരക്ഷയെ മുന്‍നിര്‍ത്തി നമ്മള്‍ സേഫ് ആയി ഇരിക്കുകയ.ഷൂട്ടിങ്ങ് സെറ്റിലെ രണ്ട് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതിനാലാണ് ഈ തീരുമാനം എടുത്തത്.പ്രിയപ്പെട്ടവര്‍ ഈ അവസ്ഥയില്‍ ഇങ്ങനെ കടന്നുപോകേണ്ടിവരുന്നത് കാണുന്നത് നിര്‍ഭാഗ്യകരമാണ്, എല്ലാവരും സുരക്ഷിതരാണെന്ന് ഞാന്‍ വിശ്വസിക്കുന്നു.

More Photos;

69032287 158919555279282 7429608499036945565 n
65125997 688969111544151 550990110044888116 n
69380659 1164230067120840 7249314978751892166 n
62590042 143831953436356 2656941316408997077 n
74981035 164094088138112 9131442364397189693 n
75208793 902295220173227 7626848182288898540 n

LEAVE A REPLY

Please enter your comment!
Please enter your name here