ആശുപത്രിക്കിടക്കയില്‍ നകുല്‍ തമ്പിയുടെ കൈ ചേര്‍ത്ത് പിടിച്ചു, പിറന്നാൾ ആശംസകൾ പങ്കുവെച്ചു നടി പ്രിയ വാര്യർ

കഴിഞ്ഞ ജനുവരി 5 നായിരുന്നു യുവതാരം നകുൽ തമ്പിയ്ക്ക് അപകടം സംഭവിക്കുന്നത്. കൊടൈക്കനാലിനു സമീപം കാമക്കാപട്ടിക്കടുത്തുവെച്ചാണ് അപകടം സംഭവിക്കുന്നത്. നകുലും സുഹൃത്തും സഞ്ചരിച്ചിരുന്ന കാർ ഒരു സ്വകാര്യ ബസുമായി കൂട്ടിമുട്ടിയായിരുന്നു അപകടം സംഭവിക്കുന്നത്. ഇന്ന് നകുലിന്റെ 21ാം ജന്മദിനമാണ്. പ്രിയപ്പെട്ട സുഹൃത്തിന് പിറന്നാൾ ആശസ നേർന്ന് നടി പ്രിയ വാര്യർ രംഗത്ത്.

ഇൻസ്റ്റഗ്രാമിൽ നകിലിനോടൊപ്പമുളള ചിത്ര പങ്കുവെച്ചു കൊണ്ടായിരുന്നു പ്രിയ ആശംസ നേർന്നത്. നകുലിന്റെ തിരിച്ചുവരവിനായുള്ള പ്രാർഥനകളോടെയാണ് പ്രിയ കുറിപ്പ് പങ്കുവച്ചിരിക്കുന്നത്. വാഹനാപകടത്തില്‍ ​ഗുരുതരമായി പരിക്കേറ്റ നകുൽ ഏറെ നാളായി ചികിത്സയിലാണ്.

പ്രിയപ്പെട്ട നകുൽ, നിനക്ക് ഇന്ന് 21 വയസ്സായി. എല്ലായിപ്പോഴും എന്നോടൊപ്പം നിന്നതിന് എങ്ങനെ നന്ദി പറയണമെന്ന് എനിക്ക് അറിയില്ല.നമ്മൾ കണ്ടുമുട്ടിയിട്ട് ഒരു വർഷമാകുന്നുവെന്ന് എനിക്ക് വിശ്വസിക്കാനാവുന്നില്ല. സമയം പറന്നുകൊണ്ടിരിക്കുകയാണ്. നീ വിചാരിച്ചത് പോലെയല്ല ഈ വർഷം കാര്യങ്ങൾ നടന്നത് എന്നെനിക്കറിയാം, പക്ഷേ സമയം മാറുന്നതിന് അനുസരിച്ച് എല്ലാം നേരെയാവുമെന്ന് ഞാൻ വിശ്വസിക്കുന്നു. പോയ വർഷം എന്റെ ജീവിതം നീ കുറച്ച് എളുപ്പമാക്കി അതിന് എത്ര നന്ദി പറഞ്ഞാലും മതിയാകില്ല.

ഇത് നമുക്കെല്ലാവർക്കും ഒരു ചെറിയ കാലതാമസം മാത്രമാണെന്ന് ൺനിക്കറിയാം. നീ എന്നത്തേക്കാളും കരുത്തനായി തിരിച്ച് വരും. ആ സമയം അടുത്തിരിക്കുന്നു. ഭാവിയിൽ നിന്റെ ഏറ്റവും മികച്ച ദിനങ്ങളായിരിക്കും. ആ വളർച്ച കാണാനാവുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. നീ എന്നും എന്റെ പ്രാർഥനകളിലുണ്ട്. നിന്നെ എന്നെന്നും സ്നേഹിക്കുന്നുവെന്ന് മനസിലാക്കൂ. ശാന്തമായ ജന്മദിനം നിനക്കുണ്ടാവട്ടെ. ഇത്തവണ ആഘോളങ്ങളില്ലെങ്കിലെന്താ. അടുത്ത തവണ അടിപൊളി പാർട്ടി നടത്തി പാർട്ടി നടത്തി ഈ കുറവ് നികത്തുമെന്ന് ഞാൻ വാ​ക്ക് തരുന്നു. നീ കൂടെയില്ലാതെ കാഴ്ച്ചകൾ അത്ര മികച്ചതല്ല. ഒരുപാട് സ്നേഹം- പ്രിയ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here