ട്രെൻഡിനൊപ്പം നമിതയും പേളിയും; പുത്തൻ ലുക്കിൽ ഞെട്ടിച്ച് കാളിദാസും അജുവും!

സോഷ്യൽ മീഡിയയിൽ പലപ്പോഴും ചലഞ്ചുകളാണ് വൈറലാകാറുള്ളത്. ലോക്ക്ഡൗൺ കാലത്ത് പലവിധത്തിലുള്ള ചാലഞ്ചുകളൊക്കെ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു. ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത് ഒരു ആപ്ലിക്കേഷനാണ്.

ഫേസ് ആപ്പ് എന്ന ഈ ആപ്ലിക്കേഷനിലൂടെ ജെൻഡർ ട്രാൻസ്ഫർമേഷൻ ലുക്കിലും പ്രായമായാലും ചെറുപ്പമായാലുമൊക്കെ ഓരോരുത്തരും എങ്ങനെയായിരിക്കുമെന്ന് അറിയാനാകും. മുൻപ് ഇത്തരത്തിൽ ഫേസ് ആപ്പിലെ പ്രായമായാലുള്ള ലുക്കിൻ്റെ ഫിൽറ്റർ വൈറലായിരുന്നു. എന്നാലിപ്പോഴിതാ ആൺകുട്ടികൾ പെണ്ണായാൽ എങ്ങനെയാകുമെന്നും പെൺകുട്ടികൾ ആണായാൽ എങ്ങനെയായിരിക്കുമെന്നുമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

aju

ഫേസ്ബുക്ക് ഉപഭോക്താക്കളെ പോലെ തന്നെ സിനിമാ താരങ്ങളും തങ്ങളുടെ ലുക്ക് പരീക്ഷിച്ചിട്ടുണ്ട്. അവർ പുത്തൻ ലുക്ക് സ്വീകരിച്ചുകൊണ്ട് ആ രസകരമായ ചിത്രം സോഷ്യൽ മീഡിയയിലൂടെ ആരാധകരുമായി പങ്കുവെച്ചും കഴിഞ്ഞു. പേളി മാണിയും റിമി ടോമിയും നടൻ അജു വർഗ്ഗീസുമടക്കം ഇത്തരത്തിൽ ഫേസ് ആപ്പ് ലുക്കിലുള്ള ചിത്രം സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിട്ടുണ്ട്.

perly

നടിമാരായ നമിത പ്രമോദ് സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ച ഫേസ് ആപ്പ് ലുക്കിന് നിരവധി കമൻ്റുകളാണ് ലഭിക്കുന്നത്. നടിമാരായ പ്രയാഗാ മാർട്ടിൻ, പേളി മാണി എന്നിവരുടെ കമൻ്റുകളാണ് രസകരം. എൻ്റെ മാച്ചിനെ കണ്ടെത്തിയെന്നാണ് പ്രയാഗ കുറിച്ചിരിക്കുന്നത്.

namitha

അതേസമയം തൻ്റെ ബൈക്ക് തിരിച്ചു താ ബ്രോ എന്ന് പേളി മാണി കുറിച്ചപ്പോൾ ഇപ്പോൾ ഗേൾഫ്രണ്ട്സുമായി നല്ല തിരക്കിലാണെന്നും പിന്നെ ബൈക്ക് തിരിച്ചു തരാമെന്നുമാണ് നമിത നൽകിയ റിപ്ലേ. കുഞ്ഞിക്കയുടെ ചെറിയ ഛായ തോന്നുന്നുവെന്ന് പറഞ്ഞ ആരാധകരുമുണ്ട്.

ഫഹദ് ഫാസിൽ, വീണ നായർ, പ്രിയങ്ക നായർ, ശ്രിന്ദ, സിദ്ധാർത്ഥ് ഭരതൻ, സംഗീത സംവിധായകൻ രഞ്ജിൻ രാജ് എന്നിവരും നമിതയുടെ ആൺലുക്കിനെ വാഴ്ത്തി കമൻ്റുകൾ കുറിച്ചിട്ടുണ്ട്. ട്രെൻ്ഡുകളുടെ പിന്നാലെ പോകാതെ ട്രെൻഡ് സൃഷ്ടിക്കൂ എന്നാണ് ഫഹദ് കുറിച്ച കമൻ്റ്.

peppe

നടന്മാരായ ആൻ്റണി വർഗ്ഗീസ്, കാളിദാസ് ജയറാം, ഗായികയായ സിതാര കൃഷ്ണകുമാർ എന്നിവരും തങ്ങളുടെ പുതിയ വേർഷനെ കാണാനുള്ള കൌതുകത്തോടെ ചിത്രം ആപ്പിൽ കയറ്റിയിറക്കിയിട്ടുണ്ട്.

83195853 610129243043279 4898048096896185177 n
105458150 2860759407385022 61739003786889242 n

ഈ ചിത്രത്തിൽ റിമി ടോമി കൃത്യം ആൺലുക്കിലാണെന്നും എന്നാൽ ആ കൂളിങ് ഗ്ലാസ്സും നെയിൽ പോളീഷും മാത്രമാണ് അതിനൊരപവാദമെന്നും ആരാധകർ ചൂണ്ടിക്കാട്ടുന്നു. മൂക്കുത്തി മാറ്റാനായില്ലെന്നും അത് സാരമില്ല എപ്പോ ഫാഷനായി അങ്ങനെ ചെയ്യുന്നവരുണ്ടല്ലോ എന്നും റിമി കുറിച്ചിരുന്നു

sithara

ഗായിക സിതാര കൃഷ്ണകുമാർ പങ്കുവെച്ച ആണലുക്ക് ചിത്രത്തിനൊപ്പം സിതാര കുറിച്ചിരിക്കുന്നത് ഷമ്മി മോഡ് ഓൺ എന്നാണ്. നിരവധി പേരാണ് സിതാരയുടെ ഈ ലുക്കിനെ പ്രശംസിച്ചും സൌഹാർദ്ദപരമായി വിമർശിച്ചുമൊക്കെ കമൻ്റ് ബോക്സുകളിലെത്തിയിരിക്കുന്നത്.

kali

കാളിദാസ് ജയറാം പങ്കുവെച്ച പെൺലുക്കിലുള്ള ചിത്രം കണ്ട് നിരവധി സെലിബ്രിറ്റികളാണ് കമൻ്റുകളുമായി എത്തിയിരിക്കുന്നത്. കാളിദാസിൻ്റെ ഈ ലുക്കിന് അനിയത്തി ചക്കിയുടെ ലുക്കുമായി ഒരുപാട് സമാനതകളുണ്ടെന്നാണ് പലരും ചൂണ്ടിക്കാട്ടുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here