നടി അനശ്വര വിവാഹിതയാവുന്നു; ചിത്രങ്ങൾ കാണാം

ഓര്‍മയില്‍ ഒരു ശിശിരം എന്ന സിനിമയിലൂടെ ശ്രദ്ധ നേടിയ നേടിയ നടി അനശ്വര വിവാഹിതയാകുന്നു. മറൈൻ എന്‍ജിനീയറായ ദിന്‍ഷിത്ത് ദിനേശാണ് വരന്‍. തിങ്കളാഴ്ച അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തില്‍ വിവാഹനിശ്ചയം നടന്നു എന്നും അടുത്ത വര്‍ഷമായിരിക്കും വിവാഹം എന്നും റിപ്പോർട്ടുകൾ പറയുന്നു.

105943642 597282657566508 9084181663529586812 n

കലോൽത്സവ വേദികളിൽ നിന്നും സിനിമയിലേക്ക് എത്തി മലയാള സിനിമയിലെ മുൻനിര നായികമാർ ആയവർ ആണ് മഞ്ജു വാര്യർ, നവ്യ നായർ, കാവ്യ മാധവൻ തുടങ്ങിയവർ. ഇക്കൂട്ടത്തിലെ പുതിയ താരം ആണ് ഓർമയിൽ ഒരു ശിശിരം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച നടി അനശ്വര പൊന്നമ്പത്.

104432476 276036266969919 2212785582056908682 n

അഞ്ചു കൊല്ലം കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയുടെ കലാതിലകപ്പട്ടം അലങ്കരിച്ച അനശ്വര ആദ്യ ചിത്രത്തിലെ മികച്ച പ്രകടനം കൊണ്ട് തന്നെ ശ്രദ്ധിക്കപെട്ട നടിയായി മാറി കഴിഞ്ഞിരുന്നു. ക്ലാസിക്കൽ ഡാൻസർ കൂടിയായ ഈ തലശ്ശേരിക്കാരിയുടെ സ്വപ്നങ്ങളിൽ ഒന്നായിരുന്നു സിനിമ.

106005215 160955375476154 2013860666857320447 n

ആദ്യ സിനിമയിൽ തന്നെ രണ്ട് വ്യത്യസ്ത ഗെറ്റപ്പുകളിലെത്തി ആണ് അനശ്വര പ്രേക്ഷകരുടെ കയ്യടി നേടിയെടുത്തത്. ഒരു കഥാപാത്രത്തിന്റെ പ്ലസ് ടു കാലഘട്ടവും അതിനു ശേഷം കുറച്ചു കൂടി പ്രായമായ കാലഘട്ടവുമാണ് അനശ്വര ഓർമയിൽ ഒരു ശിശിരത്തിൽ അവതരിപ്പിച്ചത്.

104979890 2767950240102268 6700548345353128359 n

LEAVE A REPLY

Please enter your comment!
Please enter your name here