മൂന്നാം വിവാഹത്തിനൊരുങ്ങി താരപുത്രി, ക്ഷണക്കത്ത് ഏറ്റെടുത്ത് സമൂഹമാധ്യമങ്ങള്‍; വിവാഹം ജൂണ്‍ 27 ന്

പ്രശസ്ത നടന്‍ വിജയകുമാറിന്റെയും നടി മഞ്ജുളയുടെയും മൂത്ത മകളായ വനിത വിജയകുമാറിന്റെ വിവാഹക്ഷണക്കത്ത് സോഷ്യല്‍മീഡിയയില്‍ വൈറലാവുന്നു. വനിതയുടെ മൂന്നാം വിവാഹമാണിത്. ജൂണില്‍ തന്നെ വിവാഹം ഉണ്ടാവുമെന്നാണ് വിവരം.

പ്രതിശ്രുത വരന്‍ പീറ്റര്‍ പോള്‍ ആണെന്നാണ് കത്തിലുള്ളത്. ജൂണ്‍ 27 ന് ചെന്നൈയിലായിരിക്കും വിവാഹം നടക്കുകയെന്നും കത്തില്‍ പറയുന്നു. മൂന്നാം വിവാഹ വാര്‍ത്ത പുറത്തുവന്നതിന് തൊട്ടുപിന്നാലെയാണ് വിവാഹ ക്ഷണക്കത്തും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.

വിജയുടെ നായികയായി 1995 ല്‍ പുറത്തിറങ്ങിയ ചന്ദ്രലേഖ എന്ന ചിത്രത്തിലൂടെയാണ് വനിത വിജയകുമാര്‍ സിനിമയില്‍ എത്തുന്നത്. പിന്നീട് രാജ്കിരണ്‍ നായകനായി അഭിനയിച്ച മഞ്ചികം എന്ന ചിത്രത്തിലും വനിത നായികയായി.തെലുങ്കിലും മലയാളത്തിലുമായി രണ്ട് സിനിമകളില്‍ കൂടി അഭിനയിച്ചതിന് ശേഷം വനിത വിവാഹിതയായി.

തന്റെ പത്തൊമ്പതാമത്തെ വയസ്സിലായിരുന്നു വനിതയുടെ ആദ്യ വിവാഹം. നടന്‍ ആകാശായിരുന്നു വരന്‍. ഈ വിവാഹത്തോടെ നടി തന്റെ അഭിനയ ജീവിതം അവസാനിപ്പിക്കുകയായിരുന്നു. പക്ഷെ ആകാശുമായിട്ടുള്ള ദാമ്പത്യജീവിതം അധിക കാലം നീണ്ട് പോയില്ല.

2000 ല്‍ വിവാഹം ചെയ്ത ഇരുവരും 2007 ല്‍ വേര്‍പിരിഞ്ഞു. അതേവര്‍ഷം തന്നെ വനിത രണ്ടാമതും വിവാഹിതയായി. ആന്ധ്രയില്‍ നിന്നുള്ള ആനന്ദ് ജയ് രാജ് എന്ന ബിസിനസുകാരനുമായിട്ടായിരുന്നു രണ്ടാം വിവാഹം. ഈ ബന്ധം 2010 അവസാനിപ്പിച്ചു. ഇതില്‍ ഇരുവര്‍ക്കും ഒരു മകളുണ്ട്.

പിന്നീട് സിനിമകള്‍ ചെയ്തില്ലെങ്കിലും ബിഗ് ബോസില്‍ മത്സരാര്‍ഥിയായി എത്തി. തുടര്‍ച്ചയായി രണ്ട് ദാമ്പത്യ ബന്ധങ്ങളും വേര്‍പിരിഞ്ഞ നടി വീണ്ടും ശ്രദ്ധേയായത് ബിഗ് ബോസില്‍ മത്സരാര്‍ഥിയായി എത്തിയതോടെയാണ്. ഇതിന് പിന്നാലെയാണ് മൂന്നാം വിവാഹ വാര്‍ത്തയുമായി താരം മാധ്യമങ്ങളില്‍ നിറഞ്ഞത്.

LEAVE A REPLY

Please enter your comment!
Please enter your name here