സുകുമാരന്‍ വിട പറഞ്ഞിട്ട് 23 വര്‍ഷം; ഓര്‍മ്മകള്‍ പങ്കുവച്ച് കുടുംബവും സിനിമാലോകവും

മലയാള സിനിമ കണ്ട ഏറ്റവും മികച്ച നടന്മാരിലൊരാളായിരുന്നു സുകുമാരന്‍. വ്യത്യസ്തമായ നിരവധി കഥാപാത്രങ്ങളിലൂടെ അദ്ദേഹം ഇന്നും നമ്മളുടെ ഇടയില്‍ ജീവിക്കുന്നു. സുകുമാരന്‍ വിട പറഞ്ഞിട്ട് ഇന്നേക്ക് 23 വര്‍ഷമായിരിക്കുകയാണ്. അദ്ദേഹത്തിന്റെ പാതയിലൂടെ സിനിമയിലെത്തിയ മക്കളായ ഇന്ദ്രജിത്തും പൃഥ്വിരാജും ഇന്ന് മലയാളത്തിലെ മുന്‍നിര താരങ്ങളാണ്.

സുകുമാരന്റെ ഓര്‍മ്മദിവസം അദ്ദേഹത്തെ സ്മരിക്കുകയാണ് മലയാള സിനിമയും കുടുംബവും. മോഹന്‍ലാല്‍, വിനയന്‍ തുടങ്ങിയവരും മക്കളായ ഇന്ദ്രജിത്ത്, പൃഥ്വിരാജ് എന്നിവരും സുകുമാരന്റെ ഓര്‍മ്മകള്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിട്ടുണ്ട്.

hf

ഓര്‍മ്മകളില്‍ എന്നും മായാതെ, 23 വര്‍ഷങ്ങള്‍ എന്നായിരുന്നു ഇന്ദ്രജിത്ത് പറഞ്ഞത്. ചിത്രവും താരം പങ്കുവച്ചിട്ടുണ്ട്. എന്നും മിസ് ചെയ്യുന്നുണ്ടെന്നും ഇന്ദ്രജിത്ത് പറഞ്ഞു.

sj

സുകുമാരന്റെ അപൂര്‍വ്വമായൊരു ചിത്രമായിരുന്നു പൃഥ്വിരാജ് പങ്കുവച്ചത്. അച്ഛന് അഭിമാനമാകാന്‍ കഴി‍ഞ്ഞുവെന്ന് വിശ്വസിക്കുന്നു. അച്ഛനെ ഒരുപാട് മിസ് ചെയ്യുന്നുവെന്നുമായിരുന്നു പൃഥ്വിരാജ് കുറിച്ചത്.

ഇന്ദ്രജിത്തിന്റെ ഭാര്യയും നടിയുമായ പൂര്‍ണിമയും സോഷ്യല്‍ മീഡിയയിലൂടെ സുകുമാരനെ അനുസ്മരിച്ചു. തങ്ങളെ എന്നും സംരക്ഷിക്കുന്നതിന് നന്ദിയെന്നായിരുന്നു പൂര്‍ണിമയുടെ പോസ്റ്റ്. ചിത്രവും താരം പങ്കുവച്ചിട്ടുണ്ട്.

djfg

സുകുമാരന്റെ ഒരംശം പൃഥ്വിരാജില്‍ കാണുന്നുണ്ടെന്ന് സുപ്രിയ പറഞ്ഞു. പൃഥ്വിയെ കാണാന്‍ അച്ഛനെ പോലെയുണ്ടെന്നും സ്വാഭാവം അതുപോലെയുണ്ടെന്നും എന്തിന് ആ ദേഷ്യത്തിന്റെ അംശം പോലുമുണ്ടെന്ന് എല്ലാവരും പറയുന്നുണ്ടെന്നും സുപ്രിയ കുറിച്ചു. തനിക്കും അല്ലിക്കും അത് നേരില്‍ കാണാന്‍ സാധിച്ചിരുന്നുവെങ്കില്‍ എന്നും സുപ്രിയ പറയുന്നു.

k

മലയാള സിനിമയിലെ തന്റേടിയായിരുന്ന നായകനു പ്രണാമം എന്നായിരുന്നു വിനയന്‍ ഫെയ്സ്ബുക്കില്‍ കുറിച്ചത്. ഓര്‍മ്മപ്പൂക്കള്‍ എന്നു പറ‍ഞ്ഞു കൊണ്ട് മോഹന്‍ലാലും സുകുമാരന്റെ ചിത്രം പങ്കുവച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here