പാഞ്ഞുവന്ന ട്രെയിനു മുന്നിലേക്ക് വീണ യുവതി; അത്ഭുതകരമായി രക്ഷപ്പെട്ടു.

ബാലൻസ് തെറ്റി യുവതി വീണതു പാഞ്ഞുവരുന്ന ട്രെയിനു മുന്നിലേക്ക്. പ്ലാറ്റുഫോമിൽ ഉള്ള മറ്റു യാത്രക്കാരുടെ ഇടപെടൽ മൂലം യുവതി രക്ഷപ്പെട്ടു. അര്‍ജന്റീനയിലെ ബ്യൂണസ് അയേഴ്‌സ് സബ് വേ സ്റ്റേഷനിലാണ് ശ്വാസം നിലച്ചുപോകുന്ന ഈ സംഭവം ഉണ്ടായത്.

ട്രെയിൻ കാത്തുനിന്ന യാത്രക്കാരിൽ ഒരാൾ ബോധംകെട്ടു വീണു, അയാൾ വന്നു വീണതു യുവതിയുടെ ദേഹത്തേയാരുന്നു അതുമൂലം യുവതി റെയിൽവേ ട്രാക്കിലേക്ക് വീഴുകയായിരുന്നു. അതേസമയം ട്രെയിൻ സ്റ്റേഷനിലേക്കു വന്നു കൊണ്ടിരിക്കുകയായിരുന്നു, സ്റ്റേഷനിൽ ഉണ്ടായിരുന്ന മറ്റു യാത്രക്കാരുടെ ഇടപെടൽ മൂലം ട്രെയിൻ നിർത്തുകയായിരുന്നു. യാത്രക്കാരിൽ ചിലർ ബാഗും മറ്റും വീശി ട്രെയിൻ ഡ്രൈവറുടെ ശ്രദ്ധ ആകര്‍ഷിക്കുകയും, ട്രെയിന്‍ നിര്‍ത്താന്‍ ആവശ്യപ്പെടുകയുമായിരുന്നു. യാത്രക്കാരുടെ സമയോചിത ഇടപെടലിനെത്തുടര്‍ന്ന് യുവതി വീണതിന്റെ ഇഞ്ചുകളുടെ അകലത്തില്‍ ട്രെയിന്‍ നിര്‍ത്താന്‍ കഴിഞ്ഞു. ട്രെയിന്‍ നിര്‍ത്തിയതും ഏതാനും യാത്രക്കാര്‍ യുവതിയെ ട്രാക്കില്‍ നിന്നും മാറ്റുകയും, പൊലീസും മെഡിക്കല്‍ അധികൃതര്‍ പ്രാഥമിക ശ്രുശ്രൂഷ നല്‍കിയശേഷം ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here