രഞ്ജി പണിക്കരുടെ മകൻ നിഖില്‍ വിവാഹിതനായി; ചിത്രങ്ങള്‍ കാണാം

നടനും തിരക്കഥാകൃത്തുമായ രഞ്ജി പണിക്കരുടെ മകനും നടനുമായ നിഖില്‍ രഞ്ജി പണിക്കരും മേഘ ശ്രീകുമാറും വിവാഹിതരായി. പത്തനംതിട്ടയിലെ ആറന്‍മുള ക്ഷേത്രത്തില്‍ വച്ചായിരുന്നു വിവാഹ ചടങ്ങുകള്‍ നടന്നത്. ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹ ചടങ്ങിൽ പങ്കെടുത്തത്.

103527681 106119834410178 2513695496805459109 n

തിരക്കഥാകൃത്തും നടനും നിർമ്മാതാവുമായ രഞ്ജി പണിക്കരുടെയും പരേതയായ അനിതയുടെയും ഇളയമകനാണ് മകൻ നിഖിൽ. ചെങ്ങന്നൂർ സ്വദേശിയായ ശ്രീകുമാര്‍ പിള്ളയുടേയും മായാ ശ്രീകുമാറിന്‍റേയും മകളാണ് മേഘ ശ്രീകുമാര്‍.

83297683 685881625292437 1203951724862632855 n

ആറന്മുള ശ്രീപാർത്ഥസാരഥി ക്ഷേത്രത്തിൽ വെച്ച് കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചായിരുന്നു വിവാഹം. ഇരു കുടുംബങ്ങളുടേയും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. കൊവിഡ് നിയന്ത്രണങ്ങൾ പാലിച്ചുകൊണ്ടുള്ള ലളിതമായ ചടങ്ങായിരുന്നു നടത്തിയിരുന്നത്.

yh

വിവാഹ ചിത്രങ്ങൾ രഞ്ജി പണിക്കർ തന്നെ സോഷ്യൽമീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്. സെലിബ്രിറ്റി ഫോട്ടോഗ്രാഫറായ മഹാദേവൻ തമ്പിയാണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. രഞ്ജി പണിക്കരുടെ ഭാര്യ അനിത മിറിയം തോമസ് കഴിഞ്ഞ വർഷം മരണമടഞ്ഞിരുന്നു.

dfg
tgl
70712402 2488938154764184 4208404493986500499 n

LEAVE A REPLY

Please enter your comment!
Please enter your name here