‘എനിക്ക് നാണം അല്‍പ്പം കുറവാ’; നാണമില്ലേയെന്ന് ചോദിച്ചവരുടെ വായടപ്പിച്ച് അഞ്ജലി അമീര്‍

താരങ്ങള്‍ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ ട്രോളുകളും അശ്ലീല കമന്റുകളും നിറയുന്നത് സ്ഥിരം കാഴ്ചയാണ്. ചിലരൊക്കെ ഇത്തരക്കാര്‍ക്ക് മറുപടി നല്‍കാതെ മാറി നില്‍ക്കും. എന്നാല്‍ ചിലര്‍ ശക്തമായ മറുപടി നല്‍കി അത്തരക്കാരുടെ വായടപ്പിക്കും. പലപ്പോഴും അശ്ലീല കമന്റുകള്‍ക്കും മറ്റും ഇരയായിട്ടുള്ള നടിയാണ് അഞ്ജലി അമീര്‍. എന്നാല്‍ അത്തരക്കാര്‍ക്ക് മറുപടി നല്‍കാനും അഞ്ജലിയ്ക്ക് മടിയില്ല. ഇപ്പോഴിതാ തന്റെ ചിത്രത്തെ പരിഹസിക്കുകയും തന്നെ അധിക്ഷേപിക്കുകയും ചെയ്തവര്‍ക്ക് താരം വായടപ്പിക്കുന്ന മറുപടി നല്‍കിയിരിക്കുകയാണ്. ഫെയ്സ്ബുക്കിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം.

83158436 1168383286829217 7038340025243280683 o

നേരത്തെ അരുവിയില്‍ ഈറനണിഞ്ഞു നില്‍ക്കുന്ന ചിത്രം അഞ്ജലി പങ്കുവച്ചിരുന്നു. ഈ ചിത്രത്തിന് പക്ഷെ ചിലര്‍ വിമര്‍ശനവുമായെത്തി. നാണമില്ലേയെന്നും ചോദിച്ച് സദാചാര പോലീസ് കളിക്കാന്‍ ചിലരെത്തി. ഇത്തരക്കാര്‍ മറുപടി നല്‍കുകയാണ് അഞ്ജലി. അതുപോലെ തന്നെ മറ്റൊരു ചിത്രം പങ്കുവച്ചായിരുന്നു അഞ്ജലി മറുപടി നല്‍കിയത്. ആദ്യത്തെ പിക്കിന് നാണമില്ലേ എന്നു ചോദിച്ചവര്‍ക്ക് എന്നു പറഞ്ഞാണ് അഞ്ജലി ചിത്രം പങ്കുവച്ചിരിക്കുന്നത്. എന്തോ എനിക്ക് നാണം അല്‍പ്പം കുറവാണെന്നും താരം പറയുന്നു.

104276121 1168254816842064 6897987282341905210 o

എന്റെ ശരീരം, എന്റെ അവകാശം എന്ന ഹാഷ്ടാഗുകളും താരം ചിത്രത്തോടൊപ്പം ചേര്‍ത്തിട്ടുണ്ട്. പുതിയ ചിത്രവും ഇതോടെ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്. വിമര്‍ശകരുടെ വായടപ്പിച്ച താരത്തെ ആരാധകര്‍ അഭിനന്ദിക്കുകയും ചെയ്യുന്നു. മമ്മൂട്ടി ചിത്രം പേരന്‍പിലൂടെ പ്രേക്ഷകരുടെ കെെയ്യടി നേടിയിരുന്നു അഞ്ജലി. പിന്നീട് ബിഗ് ബോസിലുമെത്തി. ബിഗ് ബോസ് മലയാളത്തിന്റെ ആദ്യ സീസണില്‍ വെെല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെയാണ് അഞ്ജലി എത്തിയത്. സോഷ്യല്‍ മീഡിയയില്‍ സജീവമാണ് താരം.

102608269 1166750110325868 7547153188674968117 o
102414265 1166061620394717 351577865198332548 o
102717922 1162685314065681 8124299121898084589 o
104287906 1165212343812978 8779043623167348401 o
103452572 1164512923882920 8151083854581223330 o

LEAVE A REPLY

Please enter your comment!
Please enter your name here