മലാ പാർവതിയുടെ മകൻ മെസേജ് അയക്കാത്ത പെൺകുട്ടികൾ ആരെങ്കിലുമുണ്ടോ; ചോദ്യവുമായി സോഷ്യൽ മീഡിയ

സിനിമാ താരവും ഫെമിനിസ്റ്റുമായ മാലാ പാർവ്വതിയുടെ മകൻ സീമ വിനീതിനയച്ച അശ്ളീല സന്ദേശങ്ങളുടെ സ്ക്രീൻഷോട്ടുകൾ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. ഫേസ്‌ബുക്ക് പോസ്റ്റിലൂടെയാണ് സീമ വിനീത് മാലാ പാർവതിയുടെ മകനും സംവിധായകനുമായ അനന്തകൃഷ്ണനെതിരെ രംഗത്ത് വന്നത്. എന്നാൽ ഈ വിവരം പുറത്ത് പറയരുതെന്നും മകൻ ചെയ്ത തെറ്റിന് താൻ മാപ്പ് ചോദിക്കുന്നെന്നും പറഞ്ഞ് മാലാ പാർവ്വതി സീമ വിനീതിന് സന്ദേശം അയച്ചിരുന്നു.

എന്നാൽ മകനാണ് മാപ്പ് പറയേണ്ടതെന്ന ആവശ്യവുമായി സീമ വിനീത് നടന്ന സംഭവം പുറത്ത് വിടുകയായിരുന്നു. താൻ ട്രാൻസ് വുമണാണെന്നും തനിക്കും അഭിമാനം ഉണ്ടെന്നും സീമ പോസ്റ്റിൽ പറയുന്നു. സ്ത്രീ സംഘടനയിൽ അംഗമായി ഇരുന്ന് കൊണ്ട് സ്ത്രീകൾക്ക് വേണ്ടി ശബ്‌ദിക്കുന്ന വ്യക്തിയുടെ മകനാണ് ഇ മെസ്സേജുകൾ അയച്ചിരിക്കുന്നതെന്നും സീമ വിമർശിച്ചിരുന്നു. പോസ്റ്റ്‌ വൈറലായതോടെ ട്രോളന്മാരും വിഷയം ഏറ്റെടുത്തു. അതേസമയം ദീപ നിഷാന്ത് ശാരദക്കുട്ടി തുടങ്ങിയവർ മാലാ പർവ്വതിക്ക് പിന്തുണയുമായെത്തി. എന്നാൽ സീമ വിനീതിന്റെ വെളിപ്പെടുത്തലുകൾക്ക് പിന്നാലെ നിരവധിയാളുകൾ സമാനമായ അവസ്ഥ തങ്ങൾക്കുമുണ്ടായി എന്ന തരത്തിലുള്ള ആരോപണവുമായി മുന്നോട്ട് വന്നിരിക്കുകയാണ്.

സോഷ്യൽ മീഡിയയിൽ സജീവമായ ബിഗ്‌ബോസ് താരം ജെസ്‌ലാ മാടശ്ശേരിക്കും,രാഷ്ട്രീയ രംഗത്ത് പ്രവർത്തിക്കുന്ന ലസിതാ പാലക്കലിനും,ആക്ടിവിസ്റ്റായ ശ്രീലക്ഷ്മി അറയ്ക്കലിനും അന്തകൃഷ്ണൻ മെസേജ് അയച്ചിട്ടുണ്ടെന്നാണ് പുറത്ത് വരുന്ന വിവരം. അതേസമയം അനന്തകൃഷ്ണൻ പലർക്കും ഇത്തരത്തിലുള്ള അശ്‌ളീല സന്ദേശങ്ങൾ അയച്ചതായാണ് വിവരം. സീമ വിനീതിന്റെ ഫേസ്‌ബുക്ക് പോസ്റ്റിനു താഴെ നിരവധി പെൺകുട്ടികളാണ് അനന്തകൃഷ്ണൻ മെസേജ് അയച്ചെന്നും പറഞ്ഞ് കമന്റിട്ടിരിക്കുന്നത്. അനന്തകൃഷ്ണൻ മെസ്സേജ് അയക്കാത്ത പെൺകുട്ടികളുണ്ടോ എന്നാണ് ഇപ്പോൾ സോഷ്യൽ മീഡിയ ചോദിക്കുന്നത്.

കൃത്യമായ നിലപാടാണ് നിങ്ങൾ എടുത്തിട്ടുള്ളത് അത് അഭിനന്ദനീയവുമാണ് പ്രായ പൂർത്തിയായ ഒരാളുടെ ലൈംഗിക ചോതനകൾക്ക് അമ്മമാർ വിചാരണ ചെയ്യണ്ട കാര്യവുമില്ല നിയമപരമായി നേരിടെയേണ്ടതിനു പകരം നിങ്ങളെ ആൾക്കൂട്ട വിചാരണക്കിട്ടു കൊടുക്കുന്നത് മോശം!!..” ശെയ്!!.., കാണിച്ച സാദനം അനുഭവിച്ചു തളർന്നവയുടെ അത്രക്കൊന്നും ഇല്ലെന്നു തോന്നുന്നു, പിന്നെ പോരാത്തതിന് ട്രാൻസ്‌ജെൻഡർ അല്ലേ!!.., ആരും ചോദിക്കാൻ വരില്ല, പക്ഷേ ഒന്നുണ്ട് ന്യായീകരണ കമ്മിറ്റി എന്നും ഇരകൾക്കൊപ്പം ആണേ!!.. രമ്യ ഹരിദാസ് വിഷയത്തിലും, പൊതു പരിപാടിയിലെ തുറിച്ച് നോട്ടം വിഷയത്തിലും എല്ലാം അങ്ങിനെ ആണേ!!.. കിട്ടിയ വോയിസ് നോട്ട് അവർക്ക് മാത്രമേ കേൾക്കുകയൊള്ളു.. യുവജന കമ്മീഷൻ ഇപ്പോൾ അമ്മജന കമ്മീഷൻ ആയി. മാലാ പാർവതിയുടെ മകനെതിരെ ഗുരുതര ആരോപണവുമായി മേക്കപ്പ് ആർട്ടിസ്റ്റ് രംഗത്ത്.

മാലാ പാർവതിയുടെ മകൻ തനിക്ക് വര്ഷങ്ങളായി അശ്ലീല സന്ദേശങ്ങൾ അയക്കുന്നു എന്നാണ് മേക്കപ്പ് ആർട്ടിസ്റ്റ് സീമ വിനിത് പറയുന്നത്. ഫേസ്‌ബുക്ക് പോസ്റ്റിലൂടെയാണ് സീമ വിനീത് ആരോപണം ഉന്നയിച്ചിരിക്കുന്നത്. നിങ്ങൾ വളർന്നപ്പോൾ മകനെ നന്നായി വളർത്താൻ ശ്രദ്ധിച്ചില്ലെന്ന പരിഹാസത്തോടെയാണ് സീമ വിനീതിന്റെ ഫേസ്‌ബുക്ക് പോസ്റ്റ് ആരംഭിക്കുന്നത്. മല പാർവ്വതിയുടെ മകൻ സീമയ്ക്ക് അയച്ച അശ്‌ളീല മെസേജുകളും ചിത്രങ്ങളും സീമ തന്റെ ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്തിരിക്കുകയാണ്. നിങ്ങൾ വളർന്നു sree മാലാ പാർവതി പക്ഷേ നിങ്ങൾ നിങ്ങളുടെ മകനെ നന്നായി വളർത്താൻ മറന്നു പോയിരിക്കുന്നു.

ചുവടെ കൊടുത്തിരിക്കുന്ന msg ന്റെ സ്ക്രീൻ shot ഒരു പ്രമുഖ നടിയുടെ മകൻ എനിക്ക് 2017 മുതൽ അയക്കുന്ന msg കൾ ആണ് അ-ശ്ലീല ഭാഗങ്ങൾ ഉൾപ്പടെ കാണിച്ചു കൊണ്ടുള്ള msg ഇന്നലെ unreaded msg നോക്കുന്നതിനിടയിൽ ശ്രദ്ധയിൽ പെട്ടു സിനിമ മേഘലയിൽ സ്ത്രീകളുടെ സ്വാതന്ത്യത്തിനും ആൺ മേൽക്കോയ്‌മക്കും സ്‌ത്രീകൾക്ക്‌ നേരെ നടക്കുന്ന അതി-ക്രമങ്ങൾക്കും ശബ്ദമുയർത്തുന്ന സംഘടയുടെ ഭാഗമായി പ്രവർത്തിക്കുന്ന വ്യക്തി. പലരും എന്നോട് ചോദിച്ച ചോദ്യം ഞാൻ എന്നോട് ചോദിച്ചു നിങ്ങളെ ഞാൻ ബഹുമാനിക്കുന്നു നിങ്ങൾ നല്ലൊരു വ്യക്തിത്വം ആണ് നിങ്ങളെ ബഹുമാനിക്കുന്നു നിങ്ങൾ എന്നോട് ഇന്നലെ മാപ്പ് ചോദിച്ചതും ആണ് പക്ഷേ നിങ്ങൾ എന്നോട് മാപ്പ് ചോദിക്കേണ്ട കാര്യം ഇല്ല നിങ്ങളുടെ മകൻ ആണ് തെറ്റ് ചെയ്തത് നിങ്ങളുടെ മകൻ എന്നോട് മാപ്പ് ചോദിക്കണമായിരുന്നു പക്ഷേ ഒരു മാപ്പിൽ ഒതുങ്ങുന്നതു അല്ല ഒരു വ്യക്തിയുടെ അഭിമാനം അതാണ്‌ ഇവിടെ ചോദ്യം ചെയ്യപ്പെട്ടത് എത്ര ധൈര്യത്തോടെ ആണ് ഈ പറയുന്ന അനന്തകൃഷ്ണൻ എനിക്ക് ഇത്തരത്തിൽ ഒരു അശ്ലീല സന്ദേശം അയച്ചത്.

ഇവിടെ എന്നെയും എന്റെ ജെന്റർഉം വല്ലാതെ നോവിക്കപ്പെട്ടിരിക്കുന്നു ഞാൻ വല്ലാത്ത മാനസിക അവസ്ഥയിൽ ആണ് ഈ ഒരു പോസ്റ്റ്‌ ചെയ്യുന്നത് കാരണം നിങ്ങളെ ഞാൻ ബഹുമാനിക്കുന്നു പക്ഷേ നിങ്ങളുടെ മകൻ ചെയ്ത തെറ്റ് ഞാൻ ഇന്ന് മറച്ചു വെച്ചാൽ ഞാൻ ഇന്ന് വരെ കാത്തു സൂക്ഷിച്ച ആത്മാഭിമാനം ആദർശം എല്ലാം ഞാൻ ഒരു പ്രശസ്തിയുടെ മുന്നിൽ അടിയറവു പറയുന്നത് പോലെ ആവും.

LEAVE A REPLY

Please enter your comment!
Please enter your name here