തലകുത്തി നില്‍ക്കാന്‍ പറ്റുവോ സക്കീര്‍ ഭായിക്ക്? ടൊവിനോയ്ക്ക് പറ്റും; വീഡിയോ

0
9

എന്തൊക്കെ സംഭവിച്ചാലും ദ ഷോ മസ്റ്റ് ഗോ ഓണ്‍ എന്നാണ് വര്‍ക്ക് ഔട്ടിന്റെ കാര്യത്തില്‍ ടൊവിനോയുടെ പോളിസി. ലോക്ക്ഡൗണ്‍ കാലത്തും വര്‍ക്ക് ഔട്ടില്‍ യാതൊരു കുറവും വരുത്തിയിട്ടില്ല താരം. സോഷ്യല്‍ മീഡിയയിലൂടെ തന്റെ വര്‍ക്ക് ഔട്ടിന്റെ ചിത്രങ്ങളും വീഡിയോകളുമെല്ലാം പങ്കുവയ്ക്കുകയും ചെയ്യുന്നുണ്ട് ടൊവിനോ. ഇപ്പോഴിതാ വീണ്ടും തന്റെ വര്‍ക്ക് ഔട്ട് വീഡിയോ പങ്കുവച്ചിരിക്കുകയാണ് താരം.

reshmi

ജിമ്മില്‍ നിന്നുമുള്ള വീഡിയോയാണ് താരം പങ്കുവച്ചിരിക്കുന്നത്. തലകുത്തി നില്‍ക്കാന്‍ പറ്റുവോ സക്കീര്‍ ഭായിയ്ക്ക്, ബട്ട് ഐ ക്യാന്‍ എന്ന ക്യാപ്ഷനോടെയാണ് ടൊവിനോ പുതിയ വീഡിയോ പങ്കുവച്ചിരിക്കുന്നത്. പറഞ്ഞത് പോലെ തലകുത്തി നില്‍ക്കുകയും ചെയ്യുന്നുണ്ട് ടൊവിനോ. വീഡിയോയ്ക്ക് രസകരമായ കമന്റുകളുമായി ആരാധകരുമെത്തിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here