നയൻതാരയെ ക്യാമറയിൽ പകർത്തുന്ന മമ്മൂട്ടി; വീഡിയോ

മലയാളികളുടെ പ്രിയപ്പെട്ട താരജോഡികളാണ് നയൻതാരയും മമ്മൂട്ടിയും. ഈ താരജോഡിയുടേതായി പുറത്തിറങ്ങിയ ചിത്രങ്ങളെല്ലാം ബോക്സോഫീസിൽ തരംഗം സൃഷ്ടിച്ചിരുന്നു. രാപ്പകൽ എന്ന ചിത്രത്തിലൂടെ തുടങ്ങിയ ഈ താരജോഡി മലയാളി പ്രേക്ഷകർ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിച്ചത്. പിന്നീട് തസ്കരവീരനിലും ഇരുവരും ജോഡികളായെത്തി തിളങ്ങി. 2008ൽ പുറത്തിറങ്ങിയ മലയാളത്തിൻ്റെ മൾട്ടി സ്റ്റാർ ചിത്രം ട്വൻ്റി ട്വൻ്റി ചിത്രത്തിലും ഇരുവരുമുണ്ടായിരുന്നു. എന്നാൽ ഈ ചിത്രത്തിൽ കോമ്പിനേഷൻ സീനുകളൊന്നും ഇരുവരും തമ്മിലുണ്ടായിട്ടില്ല.

2015ൽ പുറത്തിറങ്ങിയ ഭാസ്ക്കർ ദ റാസ്ക്കൽ എന്ന ചിത്രത്തിലാണ് ഇരുവരും വീണ്ടുമൊന്നിച്ചത്. നീണ്ട നാളുകൾക്ക് ശേഷമുള്ള ഇടവേളയ്ക്ക് വിരാമമിട്ടുകൊണ്ടായിരുന്നു ഇരു താരങ്ങളും വീണ്ടും നായികാ നായകന്മാരായി രംഗത്തെത്തിയത്. ഈ ചിത്രം ഏറെ പ്രശംസ പിടിച്ചു പറ്റുകയും പിന്നീട് മറ്റുഭാഷകളിലേക്ക് റീമേക്ക് ചെയ്ത് റിലീസ് ചെയ്യുകയുമൊക്കെ ചെയ്തിരുന്നു.

ഇപ്പോഴിതാ ഭാസ്ക്കർ ദ റാസ്ക്കൽ എന്ന ചിത്രത്തിലെ ലൊക്കേഷനിലെ ഒരു സുന്ദരമായ ഓർമ്മയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. നയൻതാര കുര്യൻ എന്ന ഫേസ്ബുക്ക് പേജിലൂടെയാണ് ഈ വീഡിയോ പ്രചരിക്കുന്നത്. ഷൂട്ടിനിടയിൽ നിന്ന് മമ്മൂട്ടി ക്യാമറാമാനിൽ നിന്ന് ക്യാമറ വാങ്ങി നയൻതാരയുടെ ചിത്രം പകർത്തുന്നതിൻ്റെ വീഡിയോ ആണ് ഇപ്പോൾ വൈറലായി മാറുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here