റാണി വിവാഹിതയായി; ഇനി സൂര്യയുടെ നായിക; മലയാളത്തിലേക്ക് മടങ്ങി വരുമോ; ലതയുടെ വിശേഷങ്ങൾ!

നീലക്കുയിൽ പരമ്പരയിലെ റാണി ആയെത്തി പ്രേക്ഷകരുടെ മനസ്സിലേക്ക് എത്തിയ താരമാണ് ലത സംഗരാജു. മലയാളി അല്ലെങ്കിലും സ്വന്തം നാട്ടിൽ ലഭിക്കുന്നതിനേക്കാളും വലിയ പിന്തുണയാണ് ലതക്ക് മലയാളക്കര നൽകിയത്. അതുകൊണ്ടുതന്നെ മലയാളികളോടും, മലയാളത്തിനോടും കേരളത്തിനോടും ലതയുടെ സ്നേഹവും വളരെ വലുതാണ്. ഇപ്പോൾ താരം വിവാഹിതയായി എന്ന വാർത്തയാണ് പുറത്തുവരുന്നത്. വിവാഹത്തിനുശേഷവും അഭിയത്തിൽ തുടരുമോ എന്നുള്ള സംശയങ്ങൾക്കും താരം മറുപടി നൽകുന്നുണ്ട്. വിശേഷങ്ങൾ വായിക്കാം…

103961623 864966740667891 1689770748451854533 n

കുറച്ചുദിവസങ്ങൾക്ക് മുൻപായിരുന്നു താരത്തിന്റെ പിറന്നാൾ. അന്നാണ് താൻ വിവാഹിത ആകാൻ പോകുന്നുവെന്ന സന്തോഷവാർത്ത ലത പങ്ക് വച്ചത്. ഭാവി വരന് ഒപ്പമുള്ള ചിത്രങ്ങൾ സഹിതമാണ് വിവാഹ വിശേഷം പങ്ക് വച്ചത്. ജൂണ്‍ 14നാണ് വിവാഹമെന്നും വിവാഹത്തിനായി ഇനി 10 ദിവസമേയുള്ളൂവെന്നും ലത ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെ വ്യക്തമാക്കിയിരുന്നു.

104215539 545884089425259 3607305859702145673 n

ആരാധകരും താരങ്ങളുമൊക്കെയായി നിരവധി പേരാണ് ലതയ്ക്ക് ആശംസ അറിയിച്ച് എത്തിയിട്ടുള്ളത്. പരമ്പരയിൽ ആദിയായി റാണിയുടെ നായകൻ ആയെത്തിയ നിതിൻ ആണ് താരത്തിന്റെ വിവാഹ വാർത്തയെകുറിച്ചുള്ള സൂചന ലതയുടെ പിറന്നാൾ ദിനം ആദ്യമായി പങ്ക് വയ്ക്കുന്നത്. കസ്തൂരിമാൻ പരമ്പരയിലെ പ്രിയ താരങ്ങളും, പൗർണ്ണമിതിങ്കൾ പരമ്പരയിലെ പ്രിയ താരങ്ങളും ലതക്ക് ആശംസ നേർന്നുകൊണ്ട് ഇപ്പോൾ രംഗത്ത് എത്തിയിട്ടുണ്ട്.

104287076 294268205311287 8273022672702183372 n

പകരക്കാരിയായാണ് ലത നീലക്കുയിലിലേക്ക് എത്തുന്നത്. നായകനായ ആദിയുടെ ഭാര്യയായിട്ടാണ് ലത വരുന്നത്. ഇരുവരുടെയും കെമിസ്ട്രി കണ്ട് ആരാധകർ മികച്ച ജോഡികളാണല്ലോ ഇവരെന്നായിരുന്നു അഭിപ്രായപ്പെട്ടത്. ഇവരുടെ പേരില്‍ ഫാന്‍സ് പേജുകളും സജീവമായിരുന്നു.വിവാഹത്തിന് രണ്ടുദിവസം മുൻപേ ഒരു ലൈവിലൂടെയെത്തി തനിക്ക് മലയാളം നൽകിയ സ്നേഹത്തെക്കുറിച്ചു താരം വ്യക്തമാക്കിയിരുന്നു. തനിക്ക് സീരിയലിൽ ഡബ്ബ് ചെയ്തുതന്ന ആര്ടിസ്റ്റിനുള്ള നന്ദിയും ലത അറിയിച്ചു.

104036725 167450718144658 5208702917668498018 n

മലയാളത്തിൽ താൻ ഏറ്റവും കൂടുതൽ ആരാധിക്കുന്ന നടൻ മോഹൻലാൽ ആണെന്നും അദ്ദേഹത്തോടൊപ്പം ഒരു പടം ചെയ്യണെമെന്നും, പിന്നെ ഒപ്പം നിന്ന് സെൽഫി എടുക്കണം വിശേഷങ്ങൾ ഒക്കെ പറയണം എന്ന് ആഗ്രഹം ഉണ്ടെന്നും ലത കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. മാത്രമല്ല നിവിൻ പോളിയെ കുറിച്ചും താരം ലൈവിലൂടെ സംസാരിച്ചു.

103794854 2589891997944592 3397950901261961043 n

വിവാഹശേഷം താൻ അഭിനയം ഒരു കാരണവശാലും നിർത്തില്ല. മലയാളത്തിലേക്ക് നല്ല പ്രോജക്ടുകൾ ലഭിച്ചാൽ തീർച്ചയായും മടങ്ങി വരും എന്നും, തനിക് അത്ര പ്രിയപ്പെട്ട നാടാണ് കേരളവും മലയാളികളും എന്നും ലത വ്യക്തമാക്കി. സോഫ്ട്വെയർ ഫീൽഡിൽ നിന്നുള്ള സൂര്യ ആണ് ലതയുടെ ഭർത്താവ്. നൂറു ശതമാനം പക്കാ അറേഞ്ച്ഡ് മാരിയേജ് ആണെന്നും ലത വ്യക്തമാക്കി.

104182044 260655675159957 1390873145303868474 n
103970705 261136955121156 8567437992940997015 n

Latha Sangaraju wedding photos

104169147 978562829297192 1146283891086874525 n
103517847 1657246017773867 4927917957364819618 n
103426438 3375271749163194 2024502641496284641 n

Latha Sangaraju wedding photos

103597443 257196562211936 5445785642461941192 n
84365756 169687741254006 6641697042463379093 n
101653820 3089432951079213 7013055226757571346 n

LEAVE A REPLY

Please enter your comment!
Please enter your name here