പോസ്റ്ററില്‍ ഫോട്ടോ കൊടുക്കില്ല, പേര് പ്രാധാന്യം കുറഞ്ഞ ആര്‍ട്ടിസ്റ്റുകള്‍ക്കൊപ്പം;

ഒരുകാലത്ത് മലയാള സിനിമയില്‍ നിറഞ്ഞു നിന്നിരുന്ന നടനാണ് ബെെജു. എന്നാല്‍ പിന്നീട് പതിയെ ഉള്‍വലിഞ്ഞു. ഇപ്പോഴിതാ ലൂസിഫര്‍, പുത്തന്‍ പണം പോലുള്ള സിനിമകളിലൂടെ ശക്തമായി തിരികെ വന്നിരിക്കുകയാണ് ബെെജു. ബാലതാരമായി സിനിമയിലെത്തിയ ബെെജു സിനിമയ്ക്ക് പുറത്തെ ജീവിതത്തിലൂടേയും ആരാധകരെ നേടിയിട്ടുണ്ട്. അഭിമുഖങ്ങളിലും മറ്റും മറയില്ലാതെ തുറന്നു സംസാരിക്കുന്ന വ്യക്തിയാണ് ബെെജു. ഇപ്പോഴിതാ തന്റെ സിനിമാ ജീവിതത്തെ കുറിച്ച് ബെെജു മനസ് തുറക്കുകയാണ്. സിനിമയില്‍ നിന്നും തനിക്ക് കടുത്ത അവഗണന നേരിടേണ്ടി വന്നിട്ടുണ്ടെന്ന് ബെെജു പറയുന്നു. കേരള കൗമുദിയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു ബെെജു മനസ് തുറന്നത്.

bhjl

പല സ്ഥലങ്ങളിലും കടുത്ത അവഗണയ്ക്ക് പാത്രമായിട്ടുണ്ട്. പക്ഷെ ഒളിഞ്ഞു നിന്നാണ് പലരും അവഗണിച്ചിട്ടുള്ളതെന്ന് ബെെജു പറയുന്നു. സിനിമ റിലീസാകുമ്പോള്‍ തന്റെ ഫോട്ടോ മാത്രം പോസ്റ്ററില്‍ കൊടുക്കില്ല. പ്രധാന വേഷങ്ങള്‍ ചെയ്ത സിനിമയില്‍ പോലും അങ്ങനെയുണ്ടായിട്ടുണ്ടെന്ന് ബെെജു പറയുന്നു. പേരെഴുതി കാണിക്കുമ്പോള്‍ പ്രധാന്യം കുറഞ്ഞ ആര്‍ട്ടിസ്റ്റുകളുടെ ഒപ്പമായിരിക്കും തന്റെ പേരും. ആരെല്ലാമാണ് ഇതൊക്കെ ചെയ്യുന്നത് എന്നറിയാം. വളരെ പുച്ഛത്തോടെയാണ് ഇതിനെയെല്ലാം ഇപ്പോള്‍ കാണുന്നതെന്നും സമയം വരുമ്പോള്‍ പകരം കൊടുക്കാന്‍ തനിക്കറിയാമെന്നും ബെെജു പറഞ്ഞു.

ആരേയും വേദനിപ്പിക്കാതെ നേരെ വാ നേരെ പോ എന്നതാണ് തന്റെ നിലപാടെന്നും അദ്ദേഹം പറ‍ഞ്ഞു. ഒരു വിവാദത്തിനും പോകാതെ സ്വസ്തമായി ജീവിച്ചു പോകണമെന്നാണ് തന്റെ ആഗ്രഹം. സിനിമയ്ക്കുള്ളിലെ പ്രശ്നങ്ങളിലൊന്നും ഇതുവരേയും താന്‍ പ്രസ്താവനകള്‍ നടത്തിയിട്ടില്ലെന്നും ബെെജു പറഞ്ഞു. താന്‍ ഇതുവരേയും സിനിമയിലെ ആരേയും അറിഞ്ഞു കൊണ്ട് വേദനിപ്പിച്ചിട്ടില്ല. കരിയര്‍ തുടങ്ങിയത് മുതല്‍ ഇതുവരെ ഒരു വര്‍ഷം മൂന്നോ നാലോ സിനിമകളില്‍ കുറയാതെ അഭിനയിച്ചിട്ടുണ്ട്. മോശമല്ലാത്ത കാശ് കിട്ടിത്തുടങ്ങിയത് ഈയ്യടുത്താണെന്നും ബെെജു കൂട്ടിച്ചേര്‍ത്തു.

LEAVE A REPLY

Please enter your comment!
Please enter your name here